കോർക്ക് സീറോ-മലബാർ സഭാംഗങ്ങളായ ചെറുശ്ശേരിൽ ബാബു – ജോളി ദമ്പതികളുടെ മകൾ സോനയും തൊടുപുഴ കരിങ്കുന്നം ഇടവക വട്ടപ്പറമ്പിൽ തോമസ് – ഏലിയാമ്മ ദമ്പതികളുടെ മകൻ ജിബിനും, തമ്മിലുള്ള വിവാഹം 20-01-2021ൽ കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ദേവാലയത്തിൽ ഫാ. ഷിജോ കുഴിപ്പിളി ആശിർവദിച്ചു. വികാരി ഫാ. അലക്സ്‌ ഒലിക്കര, ഫാ. തോമസ് കരിപ്പുംകാലയിൽ, ഫാ. ബിനീഷ് മാങ്കോട്ടിൽ, ഫാ. ബിബിൻ ചക്കുങ്കൽ, ഫാ. ജിൻസ് നെല്ലിക്കാട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു. സോനയൂടെ പിതാവ് ബാബു, കോർക്ക് സീറോ മലബാർ സഭയിലെ വേദപാഠ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സോന ചർച്ച് ഗായകസംഘത്തിൽ സജീവമാണ്. നവ വധൂവരന്മാർക്ക് കോർക്ക് സീറോ-മലബാർ സഭ ആശംസകൾക്കൊപ്പം എല്ലാവിധ ദൈവാനുഗ്രഹവും നേരുന്നു.

(SMCC CORK)

LATEST NEWS
VIEW ALL NEWS