സിറോ-മലബാർ സഭയുടെ മിഷൻ രൂപതയായ മധ്യപ്രദേശിലെ സാഗർ രൂപതയുടെ മെത്രാൻ മാർ ജെയിംസ് അത്തിക്കളം കോർക്കിൽ സിറോ-മലബാർ സമുഹത്തെ സന്ദർശിച്ചു. Nov. 17 നു ഞായറാഴ്ച വിൽട്ടൺ SMA ദൈവാലയത്തിൽ മിഷൻലീഗ് ലീഡേഴ്സ് Mission Anthem ആലപിച്ച് പൂച്ചെണ്ട് നൽകി പിതാവിനെ സ്വീകരിച്ചു.

Catechism/മിഷൻലീഗ് കുട്ടികളുമായി പിതാവ് മിഷൻ അനുഭവങ്ങൾ പങ്കുവയ്ക്കുകയും, മിഷനുവേണ്ടി പ്രാർത്ഥിക്കണമെന്നും അങ്ങനെ മിഷൻ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകാമെന്നും കുഞ്ഞുമിഷണറിമാരെ ഓർമിപ്പിച്ചു.
പ്രവാസ ലോകത്ത് നാം ആർജ്ജിച്ച വിശ്വാസപാരമ്പര്യം കാത്തു സൂക്ഷിച്ചുകൊണ്ട് മറ്റുള്ളവർക്ക് ഒരു സാക്ഷ്യമായി ജീവിക്കുംമ്പോൾ നാമും സഭയോടൊത്ത് മിഷൻ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയാണ് എന്ന് വി.കുർബാന മധ്യേ അഭിവന്ദ്യ പിതാവ് ഉദ്ബോധിപ്പിച്ചു.

തുടർന്ന് ഈ വർഷത്തെ വിശ്വാസോത് സവത്തിൽ സമ്മാനാർഹരായ കുട്ടികൾ അഭിവന്ദ്യപിതാവിൽനിന്നും സമ്മാനങ്ങൾ ഏറ്റുവാങ്ങി.
Rev. Fr. Jilson kokkandathil ൻറെ നിർദ്ദേശപ്രകാരം നടത്തുകൈക്കാരൻ സാവിയോ ജോസിൻ്റെയും ഹെഡ്മാസ്റ്റർ Lijo Joy യുടെയും നേതൃത്വത്തിൽ റ്റീച്ചേഴ്സും PTA പ്രതിനിധികളും കമ്മിറ്റിയംഗങ്ങളും വേണ്ട ക്രമീകരണങ്ങൾ ചെയ്തിരുന്നു.
SMCCC Chaplain Fr. Jilson Kokkandathil ഉം കൈക്കാരൻ Savio Jose ഉം അഭിവന്ദ്യ പിതാവിന് നന്ദിയറിയിക്കുകയും ചെയ്തു.

Jaison Joseph
PRO SMCCC

LATEST NEWS
VIEW ALL NEWS