കോർക്ക് സീറോ-മലബാർ സഭാ സമൂഹം എല്ലാവർഷവും നടത്തിവരുന്ന പരിശുദ്ധ കന്യകാ മറിയത്തിന്റെയും, വി. തോമാശ്ലീഹാ, വി. സെബസ്ത്യാനോസ്, വി.അൽഫോൻസാമ്മ എന്നീ വിശുദ്ധരുടെയും സംയുക്ത തിരുനാൾ 2022, മെയ് 29 ഞായറാഴ്ച നടത്തപെട്ടു.

അന്നേ ദിവസം വിൽട്ടൺ S.M.A ദേവാലയത്തിൽ 3.30 pm ന് ആഘോഷമായ വി. കുർബ്ബാനയോടെ തിരുക്കർമ്മങ്ങൾക്ക് തുടക്കമായി. ലിമെറിക്ക് സീറോ മലബാർ ചാപ്ലൈൻ ആയ ഫാ. റോബിൻ മുഖ്യ കാർമ്മികനും ഫാ. ജിൽസൺ കോക്കണ്ടത്തിൽ സഹകാർമ്മികനും ആയിരുന്നു.

തുടർന്ന് പ്രസുദേന്തി വാഴിക്കൽ, ലദീഞ്ഞ്, പ്രദിക്ഷണം എന്നീ തിരുക്കർമ്മങ്ങൾ നടത്തപ്പെട്ടു. വി. കുർബ്ബാനയുടെ അവസാനം കഴുന്ന് എടുക്കുവാനുള്ള സൗകര്യം ഒരുക്കിയിരുന്നു. തിരുനാളിൽ സംബന്ധിച്ചു വിശുദ്‌ധരുടെ മാധ്യസ്ഥ്യം അപേഷിക്കാനും ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കാനും അനേകം വിശ്വസികൾ എത്തിച്ചേർന്നു.

SMYM grand awake 2022നു വേണ്ടി റാഫിൾ നടത്തി, സമ്മാനങ്ങൾ വിതരണം ചെയ്തു. റാഫിൾ
ടിക്കറ്റുകൾ വാങ്ങിയവർക്കും gift സ്പോൺസർ ചെയ്തവർക്കും ചാപ്ലിൻ ഫാ. ജിൽസൺ കോക്കണ്ടത്തിൽ, Smym ന്റെ പേരിലുള്ള നന്ദി അർപ്പിച്ചു.

തിരുനാളിനോട് അനുബന്ധിച്ച് എല്ലാവർഷത്തെയും പോലെ സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. കോർക്ക് സീറോ-മലബാർ സഭാസമൂഹം ഒരുമനസോടെ സ്‌നേഹവിരുന്നിൽ പങ്കെടുത്തു.

(SMCCC CORK)

LATEST NEWS
VIEW ALL NEWS