കഴിഞ്ഞ 5 വർഷക്കാലമായി ലിമറിക്ക് സീറോ- മലബാർ കമ്യൂണിറ്റിയുടെ ചാപ്ലൈനായിരുന്ന ഫാ. റോബിന് കോർക്ക്  സമൂഹത്തിൻ്റെ സ്നേഹാദരങ്ങൾ അർപ്പിച്ചു.
കാഞ്ഞിരപ്പള്ളി രൂപതാംഗമായിരുന്ന ഫാ. റോബിൻ 5 വർഷം മുൻപാണ് അയർലണ്ടിലെ ലിമറിക്കിൽ സേവനത്തിനായി എത്തുന്നത്. ദീർഘനാളത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം തന്റെ മുൻ കർമ്മമണ്‌ഡലമായിരുന്ന തക്കലെയ് രൂപതയിലേക്കാണ് അദ്ദേഹം തിരികെ പോകുന്നത്.
കോർക്ക് സീറോ- മലബാർ സഭാ-സമൂഹത്തിൻ്റെ എല്ലാ ആദ്ധ്യാത്മിക ആവശ്യങ്ങൾക്കും ആഘോഷങ്ങൾക്കും ഒരു മടിയുംകൂടാതെ ഓടിയെത്തി നിറ സാന്നിദ്ധ്യമാകുന്ന പ്രിയ റോബിനച്ചനെ തങ്ങൾക്ക് വിസ്മരിക്കാനാവില്ലെന്ന യാഥാർത്ഥ്യം മനസിലാക്കി, സമൂഹമൊന്നടങ്കം December 18-ാം തീയതി ഞായറാഴ്ച റോബിനച്ചനോടും ജിൽസണച്ചനോടും ഒപ്പം കൃതജ്ഞതാ ബലിയർപ്പിച്ചു.  വി. കുർബാന മധ്യേ കോർക്ക്  സഭാ സമൂഹം നൽകിയ സ്നേഹോപഹാരങ്ങൾ അദ്ദേഹം ഏറ്റുവാങ്ങി.
 
സീറോമലബാർ സഭയുടെ  മിഷൻ രൂപതയായ തക്കലെയ് യിലെക്ക് തിരികെ പോകുന്ന റോബിനച്ചന് പുതിയ പ്രവർത്തന മേഖലയിൽ ദൈവാനുഗ്രഹങ്ങൾ ധാരാളമായി ഉണ്ടായിരിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായി കോർക്ക് സീറോ-മലബാർ ചർച്ച്‌ കമ്യൂണിറ്റി ചാപ്ലൈൻ ഫാ. ജിൽസൺ കോക്കണ്ടത്തിൽ അറിയിച്ചു.
 
കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ അദ്ദേഹം പഠിക്കുവാനായി എത്തിയിരുന്നപ്പോഴും, മറ്റവസരങ്ങളിലും കോർക്കിലെ സമൂഹം ചെയ്ത എല്ലാ സഹായങ്ങളും, സ്നേഹവും, ഉപകാരങ്ങളും അച്ചന്റെ പ്രാർത്ഥനയിൽ ഓർക്കുമെന്നും അദ്ദേഹം തന്റെ മറുപടി പ്രസംഗത്തിൽ അറിയിച്ചു.
 
PRO 
SMCCC
 
LATEST NEWS
VIEW ALL NEWS