കോർക്ക് സിറോ-മലബാർ ചർച്ച് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 7 ഞായറാഴ്ച യുവജനങ്ങൾക്കായി ‘പള്ളികഴിഞ്ഞ്’ എന്ന പ്രോഗ്രാം നടത്തി. Wilton SMA ഹാളിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് പരിപാടികൾ ആരംഭിച്ചു.

SMYM Europe region youth Apostolate director Fr. Binoj Mulavarickal യുവജനങ്ങളുമായി ആശയവിനിമയം നടത്തി ഭാവി പരിപാടികളെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ പങ്കുവച്ചു. തുടർന്ന് കാല്പനികലോകത്ത് സഭാസ്നേഹവും പ്രതിബദ്ധതയുമുള്ള യുവതീ-യുവാക്കളെ വാർത്തെടുക്കുന്നതിനായി മാതാപിതാക്കളുമായി പ്രത്യേകം ചർച്ചകൾ നടത്തി. SMYM കോർക്ക് പ്രസിഡൻറ് Angel Titus And Team പരിപാടികൾക്ക് നേതൃത്വം നൽകി.

തുടർന്ന് 5 മണിക്ക് യുവജനങ്ങളോടും മാതാപിതാക്കളോടുമൊപ്പം സമുഹമൊന്നാകെ ദിവൃബലിയിൽ പങ്കുചേർന്നു. Rev. Fr. Binoj Mulavarickal മുഖ്യ കാർമ്മികത്വം വഹിച്ചു.

പങ്കെടുത്ത എല്ലാ യുവജനങ്ങൾക്കും മാതാപിതാക്കൾക്കും, പ്രത്യേകമായി ബഹുമാനപ്പെട്ട ബിനോജ് മുളവരിക്കലച്ചനും Chaplain Rev. Fr. Jilson Kokandathil സ്നേഹപൂർവ്വം നന്ദി അറിയിച്ചു.

Jaison Joseph
PRO. SMCCC

LATEST NEWS
VIEW ALL NEWS