മനുഷ്യരാശിയുടെ രക്ഷ നേടിയെടുക്കുവാൻ തന്റെ എല്ലാ മഹിമയും ഈ ഭൂമിയിൽ വെടിഞ്ഞ് കാലിത്തൊഴുത്തിൽ രക്ഷകനായ യേശുക്രിസ്‌തു ഭൂജാതനായതിന്റെ ഓർമ്മകൾ പേറുന്ന ഈ ക്രിസ്തുമസ്സ് കാലത്ത്, ഹൃദയങ്ങൾ പരസ്പരം ഒന്നാക്കി ആനന്ദം പങ്കിടുകയും വാനിടവും ഭൂവനവും മലർ ചൊരിഞ്ഞാനന്ദിക്കുന്നതുമായ ഈ അസുലഭ സന്ദർഭത്തിൽ കോർക്ക് സിറോ-മലബാർ ചർച്ച് കമ്മ്യൂണിറ്റിയുടെ 2023 ലെ മതബോധന വാർഷികവും ഇടവക ദിനവും ക്രിസ്തുമസ്സ് പുതുവത്സര ആഘോഷങ്ങളും ഡിസംബർ 30 ന് ടോഗർ ഹാളിൽ വച്ച് പ്രൗഢ ഗംഭീരമായി കൊണ്ടാടി. മുതിർന്നവരുടേയും കുഞ്ഞുമക്കളുടേയും യുവജനങ്ങളുടേയും കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
ശ്രീ എബിൻ ജോസഫ് ജനറൽ കൺവീനറായും ശ്രീ. സാവിയോ ജോസ്, ശ്രീമതി റ്റെസി മാത്യൂ, ശ്രീ. ലിജോ ജോയ് മണിയങ്ങാട് തുടങ്ങിയവർ വിവിധ കമ്മറ്റി കൺവീനർമാരായും പ്രവർത്തിച്ചതും ആ കമ്മിറ്റികളിൽ പ്രവർത്തിച്ച എല്ലാ അംഗങ്ങളുടേയും കൂട്ടായ ആത്മാർത്ഥമായ പ്രവർത്തനങ്ങളും എല്ലാം ഒന്നു ചേർന്നതാണ് ഈ പരിപാടിയുടെ വമ്പിച്ച വിജയ രഹസ്യം എന്ന് ഫാ. ജിൽസൻ കൊക്കണ്ടത്തിൽ അറിയിച്ചു. PTA പ്രസിഡൻറ്മാരായ ശ്രീ. പ്രമോദ് മാത്യൂ , അനീഷ് ലൂക്കോസ് ശ്രീമതി. സിൽവിയാ മോൾ മാത്യു, സൗമ്യാ ജയ്സൺ എന്നിവർ വേണ്ടുന്ന മാർഗ്ഗ നിർദേശങ്ങൾ നൽകി ചടങ്ങുകളുടെ സുഗമമായ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു.

കോർക്ക് സിറോ-മലബാർ ചർച്ച് കമ്യൂണിറ്റിയുടെ chaplain Rev. Fr. ജിൽസൺ കോക്കണ്ടത്തിലിന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം Rev. Fr. ജയ്സൺ നരിക്കുഴി MI ഉത്ഘാടനം ചെയ്തു. സെക്രട്ടറി ലിജോ ജോസഫ് 2023 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ഏകകണ്ഡമായി സദസ്സ് റിപ്പോർട്ട് പാസാക്കുകയും ചെയ്തു. ഫാ. ജിൽസൻ കൊക്കണ്ടത്തിൽ സ്വാഗതം ആശംസിച്ചു. ഹെഡ്മാസ്റ്റർ ലിജോ ജോയ് 2022-23 വർഷത്തെ സൺഡേ സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഫാ. ജോയൽ മൈക്കിൾ, ഫാ. ഷിനു വർഗ്ഗീസ്, ഫാ. ഷാജു ബർണാഡ് എന്നിവർ ആശംസകൾ അർപ്പിച്ചു. 2023ലെ വിശ്വാസോൽസവത്തിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കും, അയർലണ്ടിലെ പൊതു വിദ്യാഭ്യാസരംഗത്ത് ഉയർന്ന മാർക്ക് കരസ്ഥമാക്കിയവർക്കും തഥവസരത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
ക്രിസ്തമസ് കേക്ക് മത്സരം, പുൽക്കൂട് മത്സരം എന്നിവയിൽ വിജയികളായവർക്ക് പ്രത്യേക സമ്മാനങ്ങൾ നൽകി.
ശ്രീ. ജയ്സൺ ജോസഫിന്റെ നേതൃത്വത്തിൽ ശ്രീ. അരുൺ ജേക്കബ് തോമസും ചേർന്നൊരുക്കിയ ശബ്ദവെളിച്ച സംമിശ്ര ക്രമീകരണങ്ങൾ സ്റ്റേജ് കലാപരിപാടികൾക്ക് കുടുതൽ മിഴിവേകിയത് ശ്രദ്ധേയമായിരുന്നു.

എല്ലാ മതബോധന അധ്യാപകർക്കും വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ച എല്ലാ കമ്മിറ്റി അംഗങ്ങൾക്കും, രജിസ്ട്രേഷനും നറുക്കെടുപ്പുകൾക്കും നേതൃത്വം നൽകിയ തോമസുകുട്ടി ഇയ്യാലിൽ, മധു മാത്യു, ഫോട്ടോ-വീഡിയോ ചിത്രീകരണം ചെയ്ത ശ്രീ. ജോബി ജോസ്, റിജോ പി. ജോസഫ്, കാര്യപരിപാടികൾ വളരെ സുന്ദരമായി മുമ്പോട്ട് നയിച്ച് സ്റ്റേജിനേയും സദസ്സിനേയും ഒരേപോലെ കയ്യടക്കിയ ആങ്കർമാരായ ക്ലാരാ തോമസ്, വീനസ് വിനോദ്, ജോയൽ ജോർജ്, ജിസ്നാ ജോസ്, ഐറിൻ ടോം, സമ്മാനവിതരണം നേതൃത്വം നൽകിയ സിബിൻ k എബ്രാഹം, എന്നിവർക്കും വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കി തന്ന പോൾസ് കുസീൻ കോർക്കിനും സ്പോൺസർമാരായ Tilex, Wallace Pharmacy, Appache Pizza, Spice Town Cork & Mallow, D spice Douglas, Asian mix Togher, Paul’s Cuisine, എന്നിവർക്കും ജനറൽ കൺവീനർ എബിൻ ജോസഫ് പ്രത്യേക നന്ദി അറിയിച്ചു.

Jaison Joseph
PRO, SMCC

LATEST NEWS
VIEW ALL NEWS