കർത്താവിൽ പ്രിയരെ,
 
 അയർലൻഡിലെ എല്ലാ കുടുംബങ്ങളിലേക്കും ദൈവവചനത്തിന്റെ  ശക്തി വ്യാപരിക്കട്ടെ  എന്ന പ്രാർത്ഥനയോടെ
അയർലൻഡ് നഴ്സസ്  മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ മുപ്പതാം തീയതി വൈകുന്നേരം 6 മണി മുതൽ ജനുവരി 3 ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ തുടർച്ചയായി സൂമിൽ കൂടി ബൈബിൾ വായിക്കുന്ന വിവരം നിങ്ങൾ എല്ലാവരെയും സന്തോഷപൂർവ്വം അറിയിക്കുവാൻ ആഗ്രഹിക്കുന്നു.
 ബുധനാഴ്ച വൈകുന്നേരം ആറുമണിക്ക് അഭിവന്ദ്യ ചിറപ്പണത്ത് പിതാവിന്റെ ആശിർവാദത്തോടു  കൂടിയാണ് നമ്മൾ ആരംഭിക്കുന്നത്.
 
എല്ലാവരെയും കുടുംബമായി ഇതിലേക്ക് സ്വാഗതം ചെയ്യുന്നു.
 നമ്മൾ തുടർച്ചയായാണ് ദൈവവചനം വായിക്കുന്നത്.
 കുട്ടികൾക്ക് വായിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ അവർക്ക് ഇംഗ്ലീഷിൽ വായിക്കാം.
 
 ഈ പുതുവർഷത്തിൽ ദൈവവചനത്തിന്റെ  അത്ഭുതശക്തി നമ്മളുടെ കുടുംബങ്ങളെ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഭക്തിപൂർവം നമുക്ക് ദൈവവചനത്തെ ആരാധനയോടെ നമ്മുടെ ഭവനങ്ങളിലേക്ക് സ്വീകരിക്കാം.
ZOOM  Meeting ID: 2634576264
Password: jesus
(Ireland Nurses Ministry)
LATEST NEWS
VIEW ALL NEWS

Catholic News