സിറോ-മലബാർ കാത്തലിക് ചർച്ച് കമ്യൂണിറ്റി ഫെബ്രുവരി 1 ന് വിൽട്ടൺ SMA hall ൽ വച്ച് നടത്തിയ കോർക്ക് മേഖലാ ബൈബിൾ ക്വിസ് മത്സരങ്ങളിൽ, ഷൈനി എബ്രഹാം, തോംസൺ ലിജോ, ശ്രേയ അശ്വിൻ,  ക്രിസ് തോമസ്, ഈവ ബേബി എന്നിവരടങ്ങുന്ന കോർക്ക് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. കോർക്ക് സിറോ-മലബാർ ചർച്ച് കമ്യൂണിറ്റി ആതിഥേയത്വം വഹിച്ച Biblia 2025 Bible Quiz ൻ്റെ ആവേശോജ്ജ്വലമായ മത്സരത്തിൽ കോർക്ക് മേഖലയിൽ ഉൾപ്പെട്ട ലിമെറിക്, വാട്ടർഫോർഡ്, കിൽക്കെന്നി എന്നീ മാസ് സെൻ്ററുകളിൽ നിന്നും തീഷ്ണതയോടെ അത്യുത്സാഹപൂർവ്വം ടീമുകൾ പങ്കെടുത്ത് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. മത്സരങ്ങൾക്ക് ക്വിസ് മാസ്റ്റർ Fr. പ്രിയേഷ് പുതുശ്ശേരി നേതൃത്വം നൽകി. വിജയികൾക്ക് Rev. Fr. സന്തോഷ് OFM (Cap) ട്രോഫികൾ വിതരണം ചെയ്തു.

സിറോ-മലബാർ കോർക്ക് റീജണൽ കോ-ഓർഡിനേറ്റർ Rev. Fr. Jilson Kokkandathil ൻ്റെ നിർദ്ദേശപ്രകാരം ഹെഡ്മാസ്റ്റർ ലിജോ ജോയ്, കൈക്കാരൻമാരായ സിബിൻ K എബ്രഹാം, സജി സെബാസ്റ്റ്യൻ. ജോബിൻ ജോസ്, സെക്രട്ടറി ലിജോ ജോസഫ്, കമ്മറ്റിയംഗങ്ങൾ, മതബോധന അധ്യാപകർ എന്നിവർ മത്സരങ്ങൾക്കു വേണ്ട ക്രമീകരണങ്ങൾ ചെയ്തിരുന്നു.

Jaison Joseph
PRO SMCCC

LATEST NEWS
VIEW ALL NEWS