കോർക്ക് സീറോ-മലബാർ കത്തോലിക്ക സഭാംഗമായ ആൽഡ്രിൻ ജോസഫും ഡബ്ലിൻ സീറോ-മലബാർ സഭാംഗമായ ജിൻസി വർഗീസും, സെന്റ്. ജോസഫ്, SMA വിൽട്ടൻ പള്ളിയിൽ വച്ച് 13/05/ 2021ന്, ഫാ. സിബി അറയ്ക്കലിന്റെ കാർമ്മികത്വത്തിൽ വിവാഹിതരായി. ആൽഡ്രിൻ കോഴിക്കോട് മാരിക്കുന്ന്, കീരഞ്ചിറ ചാക്കോയുടെയും എത്സമ്മയുടെയും മകനും, ജിൻസി അങ്കമാലി വട്ടപറമ്പൻ പരേതരായ വർഗീസിന്റെയും ലിസമ്മയുടെയും മകളുമാണ്. കോർക്കിൽ നഴ്സ് ആയി ജോലി ചെയ്യുകയാണ് ആൽഡ്രിൻ. വധു ജിൻസി ഡബ്ലിനിൽ ജോലി ചെയ്യുന്നു. കോവിഡ് മഹാമാരിയുടെ ബുദ്ധിമുട്ടുകൾക്കിടയിൽ, മാതാപിതാക്കളുടെയും ബന്ധുക്കളുടെയും അഭാവത്തിൽ സുഹൃത്തുക്കളുടെ സാന്നിധ്യത്തിലാണ് വിവാഹം ആശീർവദിക്കപ്പെട്ടത്. നവ വധൂവരന്മാർക്ക് കോർക്ക് സീറോ മലബാർ സഭ, എല്ലാ വിധ പ്രാർത്ഥനകളും ആശംസകളും നേരുന്നു.

(SMCC Cork)

 

 

LATEST NEWS
VIEW ALL NEWS