കോർക്ക് Syro-Malabar Catholic Church Community യുടെ ആഭിമുഖ്യത്തിൽ Syro-Malabar കമ്യൂണിറ്റി കോർക്കിലേയ്ക്ക് പുതിയതായി എത്തിചേർന്നിരിക്കുന്നവർക്ക് സ്‌നേഹോഷ്മളമായ ഒരു സ്വീകരണം നൽകുന്നതിനായി, മനുഷ്യഹൃദയങ്ങളിലേക്കുള്ള യാത്ര എന്ന് നിർവ്വചിക്കാവുന്ന “മാനവ ചേതനാ യാനം ” പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഒക്ടോബർ 15 ന് ഞായറാഴ്ച Wilton SMA യിൽ വി. കുർബാനക്ക് ശേഷം കഴിഞ്ഞ ഏതാനും വർഷങ്ങളായി പുതിയതായി കോർക്കിൽ എത്തിച്ചേർന്നിരിക്കുന്നവർ, കുടുംബങ്ങൾ, സ്റ്റുഡൻസ്, മറ്റു കമ്യൂണിറ്റി അംഗങ്ങൾ എന്നിവർ ഈ സൗഹാർദ്ദ സ്വീകരണയോഗത്തിൽ പങ്കുചേരുന്നു.

കൈക്കാരൻമാരായ Abin Joseph, Savio Jose, Tessy Mathew എന്നിവരുടേയും കമ്മിറ്റി അംഗങ്ങളുടേയും catechism പ്രതിനിധികളുടേയും നേതൃത്വത്തിൽ വേണ്ട ഒരുക്കങ്ങൾ നടത്തിവരുന്ന പ്രസ്തുത പരിപാടിലേയ്ക്ക് കോർക്ക് സിറോ-മലബാർ കമ്യൂണിറ്റിയിൽ പുതിയതായി എത്തിചേർന്നിരിക്കുന്ന എല്ലാവരേയും ഒപ്പം തന്നെ കമ്യൂണിറ്റിയിലുള്ള മറ്റംഗങ്ങളേയും വി. കുർബാനക്ക് ശേഷം SMA hall ൽ ഒത്തുചേരുവാൻ Chaplain Rev. Fr. Jilson Kokkandathil സ്നേഹപൂർവ്വം അറിയിക്കുന്നു.

Jaison Joseph
PRO. SMCCC.

LATEST NEWS
VIEW ALL NEWS