കോർക്ക് സിറോ-മലബാർ ചർച്ച് കമ്യൂണിറ്റി മാതൃവേദിയുടെ ആഭിമുഖ്യത്തിൽ മാർച്ച് പത്താം തീയതി ഞായറാഴ്ച compassion day ആയി ആചരിക്കുന്നു. വിൽട്ടൺ സെൻറ് ജോസഫ് ദൈവാലയത്തിൽ ഞായറാഴ്ച 3:30 pm ന് മാതൃവേദി അംഗങ്ങൾ ഒരുമിച്ച് ചേരുന്നു. chaplain Rev. Fr. Jilson kokandathil മാതാക്കളെ അഭിസംബോദന ചെയ്ത് സംസാരിക്കും.

Syro-Malabar സഭാ-സമൂഹത്തിലെ ഭാവി തലമുറയെ വാർത്തെടുക്കേണ്ട അമ്മമാർ പരസ്പരം പരിചയപ്പെട്ട് സ്നേഹവും സാഹോദര്യവും പങ്കുവയ്ക്കും. തുടർന്ന് 4:20 ന് നടത്തുന്ന കുരിശിൻറെ വഴിക്ക് മാതൃവേദി അംഗങ്ങൾ നേതൃത്വം വഹിക്കും.

5 മണിക്കാരംഭിക്കുന്ന വി. കുർബാനയിലും ഗായകസംഘത്തിലും സജീവ ഭാഗവാഹിത്വം ഉറപ്പാക്കിക്കൊണ്ട് കത്തോലിക്കാ സഭാ വിശ്വാസത്തിൻ്റെ മനോഹാരിതക്കും ഔന്നതൃത്തിനും യഥാർത്ഥ സാക്ഷികളായി വരും തലമുറക്ക് മാതൃകയാകും.
തുടർന്ന് മാതാക്കൾ പാചകം ചെയ്ത നേർച്ച ദൈവാലയങ്കണത്തിൽ പങ്കുവയ്ക്കും.

മാർച്ച് 10-ാം തീയതി ഞായറാഴ്ച നടക്കുന്ന Compassion day യിലേക്ക് എല്ലാ അമ്മമാരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി Chaplain Rev. Fr. Jilson kokandathil അറിയിച്ചു.

Jaison Joseph
PRO SMCCC

LATEST NEWS
VIEW ALL NEWS