ലോകരക്ഷകനായ ഉണ്ണിയേശുവിനെ വരവേൽക്കുന്ന, സ്വർഗ്ഗവാസികളും ഭൂവാസികളും ഒരുമിച്ച് ആഘോഷിക്കുന്ന, പൂനിലാവ് വാനിൽ ഒളിവിതറി ശാന്തി ഗീതമമായ തെന്നൽ പോലെ ഒരു ക്രിസ്തുമസ് സുദിനം കൂടി വരികയായി. ആഗോള കത്തോലിക്കാ സഭയോട് ചേർന്ന് നിന്നു കൊണ്ട് കോർക്കിലെ സീറോ-മലബാർ സഭാസമൂഹവും ക്രിസ്തുമസ്-ന്യൂഇയറും, സൺഡേസ്കൂൾ വാർഷികവും വർണ്ണാഭമായി ആഘോഷിക്കുന്നു.
ടോഗർ സെൻറ് ഫിൻബാർ GAA ക്ലബ് ഹാളിൽ Dec. 30-ാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വിവിധ കലാപരിപാടികളോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. 5 pm ന് Fr. ജെയ്സൻ നരിക്കുഴി MI പൊതു സമ്മേളനം ഉത്ഘാടനം ചെയ്യും.
വിവിധ ഫാമിലി യൂണിറ്റുകളിൽ നിന്നും സൺഡേ സ്കൂൾ കുട്ടികളിൽ നിന്നും മറ്റ് ഭക്ത സംഘടനകളിൽ നിന്നുമായി നടത്തുന്ന വിവിധങ്ങളായ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടും.
കോർക്ക് സീറോ-മലബാർ സഭാസമൂഹത്തിന്റെ ഈ വർഷത്തെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളുടെ വിജയത്തിനായി ബഹുമാനപ്പെട്ട ചാപ്ലൈൻ Rev. Fr. ജിൽസൺ കോക്കണ്ടത്തിന്റേയും പ്രതിനിധിയോഗാംഗങ്ങളുടേയും, സൺഡേ സ്കൂൾ ടീച്ചേഴ്സിന്റെയും PTA പ്രതിനിധികളുടേയും നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
പരിപാടികളുടെ ചിലവിനായുള്ള തുക എൻട്രി ഫീസായി കണ്ടെത്തുന്നതാണ്. ഹാളിന്റെ വാടകയും ചായയും ചെറുകടിയും വിഭവ സമൃദ്ധമായ അത്താഴവും ശബ്ദ വെളിച്ച ക്രമീകരണങ്ങൾക്കുമുള്ള ചിലവുകളുമാണ് സാധാരണയായി നമുക്ക് ഉണ്ടാവുന്നത്. ആ തുക കണ്ടെത്തുന്നതിനായി 5 വയസ്സിൽ താഴെ ഉള്ള കുട്ടികൾക്ക് ഫ്രീ എൻട്രിയും 5 മുതൽ 11 വയസ്സ് വരെ ഉള്ള കുട്ടികൾക്ക് 10 യൂറോയും 12 വയസ്സ് മുതൽ ഉള്ള എല്ലാവർക്കും 20 യൂറോയും എന്ന ക്രമത്തിൽ എൻട്രി ടിക്കറ്റ് നിരക്കുകൾ നിജപ്പെടുത്തിയിരിക്കുന്നു.
അന്നേ ദിവസം പൊതു സമ്മേളന മധ്യേ ബൈബിൾ കലോൽസവത്തിൽ സമ്മാനാർഹരായ കുട്ടികൾക്കും മതബോധന ക്ലാസുകളിൽ 100 % ഹാജർ നേടിയ കുട്ടികൾക്കും പൊതു വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കും ബൈബിൾ ക്വിസ്സിൽ വിജയികളായ മുതിർന്നവർക്കും ഉള്ള സമ്മാനദാനം നടത്തപ്പെടുന്നു.
കോർക്ക് സിറോ-മലബാർ കത്തോലിക്കാ സഭാ സമൂഹത്തിന്റെ ഏറ്റവും വലിയ ആഘോഷ സായാഹ്നത്തിലേയ്ക്ക് 17-ാമത് മതബോധന വാർഷികത്തിലേയ്ക്ക് നിങ്ങൾ ഏവരേയും സഹർഷം സ്വാഗതം ചെയ്യുന്നു.
PRO
SMCCC Cork
-
USCCB lays off a third of migration staff after Trump’s suspension of refugee resettlement program
by Kate Scanlon on February 8, 2025 at 3:44 am
-
Trump changes government’s position in Supreme Court case on gender transition ban for minors
by Kate Scanlon on February 8, 2025 at 1:48 am
-
Week in Review | Feb. 7, 2025
by Megan Marley on February 7, 2025 at 11:30 pm
-
Seitz: Human trafficking is ‘rejection of God-given dignity of every human being’
by OSV News on February 7, 2025 at 9:19 pm
-
Former CRS chief: USAID closure ‘could actually cause death’
by Kate Scanlon on February 7, 2025 at 7:53 pm
-
‘Yes, of course!’: Postulator remembers Sister Clare Crockett for her obedience, pure joy
by Paulina Guzik on February 7, 2025 at 5:48 pm
-
Human trafficking is a disgrace, pope says on eve of world day of prayer
by Carol Glatz on February 7, 2025 at 5:00 pm
-
Pro-life groups welcome British cardinal’s attack on ‘irresponsible’ assisted suicide bill
by Jonathan Luxmoore on February 7, 2025 at 4:08 pm
-
US Sunday Mass attendance back to pre-pandemic levels
by Gina Christian on February 7, 2025 at 11:02 am
-
Pardoned pro-lifers describe their legal ordeal, what lies ahead for their activism
by Kurt Jensen on February 6, 2025 at 9:57 pm