ആഗോള കത്തോലിക്കസഭ നമ്മുടെ കർത്താവീശോമിശിഹായുടെ രക്ഷാകര രഹസ്യത്തെ ധ്യാനിച്ചുകൊണ്ട് പരിശുദ്ധ ദൈവമാതാവിൻ്റെ സ്തുതിക്കായി ജപമാലമാസമായി ആചരിക്കുന്ന ഓക്ടോബർ മാസത്തിൽ കോർക്ക് സീറോമലബാർ സഭാസമൂഹം, ഞായറാഴ്ചകളിൽ സമൂഹമൊന്നായും,  മറ്റുദിവസങ്ങളിൽ ഫാമിലി യൂണിറ്റുകളിലും കൊന്തനമസ്കാര ശുശ്രൂഷകൾ നടത്തി. 
 ഒക്ടോബർ 30 ഞായറാഴ്ച, Wilton St. Joseph ദേവാലയത്തിൽ വച്ച് വിശുദ്ധകുർബാനയും ആരാധനയും ജപമാല സമർപ്പണവും സമാപന ശുശ്രൂഷകളും ഭക്‌ത്യാദരപൂർവ്വം ആഘോഷിച്ചു. തിരുക്കർമ്മങ്ങൾക്ക് ചാപ്ലൈൻ ഫാ. ജിൽസൺ കോക്കണ്ടത്തിൽ കാർമികത്വം വഹിച്ചു. വിശുദ്ധകുർബാനയും ജപമാലയും തിരുസഭയെ താങ്ങി നിർത്തുന്ന രണ്ട് പ്രധാന തൂണുകൾ പോലെ നിലകൊള്ളുന്നുവെന്നും, അതിനാൽ തന്നെ സഭാമക്കളായ നാമെല്ലാവരും വി. കുർബാനയിലും മരിയഭക്തിയിലും അധിഷ്ഠിതമായ ജീവിതം നയിക്കേണ്ടതിൻ്റെ ആവശ്യകതയെപ്പറ്റിയും,  അദ്ദേഹം തൻ്റെ സമാപന സന്ദേശത്തിൽ പ്രത്യേകം ഓർമ്മിപ്പിച്ചു.
(SMCCC Cork)
LATEST NEWS
VIEW ALL NEWS