കോർക്ക് SMCCC Ballincollig സെന്റ്. തെരേസ യൂണിറ്റ് പ്രസിഡണ്ട്‌ തോമസുകുട്ടി (ജോളി)യുടെ പിതാവ്, ഇയ്യാലിൽ ജോസഫ് എന്ന ഔസേപ്പച്ചൻ (87വയസ്സ്) നിര്യാതനായി. താഴെക്കോട്ടെ ആദ്യകാല കുടിയേറ്റ കർഷകനാണ്. സംസ്കാരം 20 -10 -22നു വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് താഴേക്കോട് സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ ക്ലാരമ്മ ചങ്ങനാശ്ശേരി പുതുക്കാട്ട്ചിറ കുടുംബാംഗം.

മക്കൾ -മേരിക്കുട്ടി തോമസ് പാമ്പാടി, മാത്യു E J (റിട്ടയേർഡ്   അധ്യാപകൻ, കുന്നപ്പള്ളി), അഡ്വക്കേറ്റ് അബ്രഹാം ഇയ്യാലിൽ മഞ്ചേരി, തോമസുകുട്ടി അയർലൻഡ്, ജോസുകുട്ടി.
മരുമക്കൾ- തോമസ് പുത്തൻപറമ്പിൽ പാമ്പാടി, കിൻസി കാച്ചങ്കോടത്ത് മണിമൂളി, ലിസബത്ത് മരിയ നടുപറമ്പിൽ തിരുവമ്പാടി (എൽഐസി ഓഫീസ് പെരിന്തൽമണ്ണ,) ജോയ്സി അരിമറ്റത്തിൽ ഉപ്പുതോട് (അയർലൻഡ്), മഞ്ജു കട്ടക്കയം തോട്ടുമുക്കം.
 
കോർക്ക് സീറോ മലബാർ സഭാ സമൂഹം കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും, അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.
(SMCCC Cork)
LATEST NEWS
VIEW ALL NEWS