Cork Syro- Malabar Catholic Church community യുടെ ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾ മെയ് 19 ഞായറാഴ്ച 2:30 നു കഴുന്ന് നേർച്ചകളോടുകൂടി ആരംഭിക്കും. പ്രസുദേന്തി വാഴിക്കൽ തിരുനാൾ എൽപിക്കൽ എന്നിവയോടുകൂടി ആരംഭിക്കുന്ന സിറോ-മലബാർ സഭയുടെ ആഘോഷമായ റാസകുർബാനക്കും മറ്റു തിരുക്കർമ്മങ്ങൾക്കും Fr. Sebastian Vallanthara, Fr. Preyesh Puthussery, Fr. Jilson Kokkandathil എന്നിവർ മുഖ്യകാർമികരായിരിക്കും. Fr. Shaju Bernard, Fr. Shinu Angadiyath, Fr. Jaison Narikuzhy, Fr. Biju Elanjickal എന്നീ വൈദീകർ സന്നിഹിതരായിരിക്കും. Fr. Paul Thettayil ന്റെ കാർമ്മികത്വത്തിൽ, വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ആഘോഷമായ തിരുനാൾ പ്രദക്ഷിണം നടത്തും. കഴുന്ന് നേർച്ച നടത്താനും വിശുദ്ധരെ വണങ്ങുവാനും ഉള്ള പ്രത്യേക സൗകര്യം ക്രമീകരിക്കും. ആദ്യകുർബാന സ്വീകരണം നടത്തിയ കുട്ടികൾ തുവെള്ള ഉടുപ്പുകൾ ധരിച്ച് മാലാഖമാരെപ്പാലെ അണിനിരക്കും. റോയൽ ബീറ്റ്സ് ഒരുക്കുന്ന മനോഹരമായ ചെണ്ടമേളം പരമ്പരാഗത കേരളത്തനിമയാർന്ന തിരുന്നാൾ പ്രദക്ഷിണത്തെ ഇമ്പമാർന്നതാക്കും.

കൈക്കാരൻമാരായ Savio Jose, Abin Joseph, Tessy Mathew എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റിയംഗങ്ങൾ വിപുലമായ ഒരുക്കങ്ങൾ നടത്തിവരുന്നു. തിരുന്നാൾ പ്രസുദേന്തിമാരാകുവാൻ ആഗ്രഹിക്കുന്നവർ കൈക്കാരൻമാരുമായി കോൺടാക്റ്റ് ചെയ്യേണ്ടതാണ്.

പരിശുദ്ധ കന്യകാമറിയത്തിൻ്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും, വി. തോമാസ്ലീഹായുടെയും, വി. അൽഫോൻസായുടെയും സംയുക്ത തിരുനാൾ ആഘോഷങ്ങളിൽ പങ്കുചേർന്ന് അനുഗ്രഹങ്ങൾ പ്രാപിക്കാനും, തുടർന്ന് നടത്തുന്ന സ്നേഹവിരുന്നിലും കൂട്ടായ്മയിലും പങ്കുചേരുവാനും എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി SMCCC Chaplain Fr. Jilson Kokandathil അറിയിച്ചു.

Jaison Joseph
PRO. SMCCC

LATEST NEWS
VIEW ALL NEWS