തൃശൂർ: തൃശൂർ അതിരൂപതയുടെ കീഴിലുള്ള മുളയത്തെ ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യകാല ഡോക്ടറും മോണ്‍സിഞ്ഞോറുമായ ഡോ. ബെയ്ൻ(87) ജർമനിയിൽ വ്യാഴാഴ്ച അന്തരിച്ചു. പ്ലാസ്റ്റിക് സർജറി ഒട്ടും പ്രചാരമില്ലാതിരുന്ന കാലത്ത് പ്ലാസ്റ്റിക് സർജറിയിലൂടെ അനേകം കുഷ്ഠരോഗികൾക്കു പുതുജീവൻ നൽകിയ ഡോക്ടറാണ് ഇദ്ദേഹം.
1964 മുതൽ 1968 വരെ ഡാമിയൻ ഇസ്റ്റിറ്റ്യൂട്ടിൽ രോഗികളോടൊപ്പം താമസിച്ചാണ് അവരെ ചികിത്സിച്ചിരുന്നത്. ഡാമിയൻ കുഷ്ഠരോഗാശുപത്രിയിൽ ഓപ്പറേഷൻ തിയേറ്ററും വിരലുകൾ അടക്കമുള്ള ശരീരഭാഗങ്ങൾ ഇല്ലാതായിപ്പോയ കുഷ്ഠരോഗികൾക്കു ധരിക്കാൻ ചെരിപ്പ് അടക്കമുള്ള ഉപകരണങ്ങൾ തയാറാക്കാനുള്ള വർക്ക്ഷോപ്പും സ്ഥാപിച്ചത് ഇദ്ദേഹമാണ്.
പിന്നീട് കേരളത്തിൽ രോഗികളുടെ എണ്ണം കുറഞ്ഞതോടെ കൂടുതൽ രോഗികളുണ്ടായിരുന്ന ഹൈദരാബാദിലെ കുഷ്ഠരോഗാശുപത്രിയിലേക്ക് അദ്ദേഹം മാറി. അവിടത്തെ ആശുപത്രിയുടെ മേധാവിയായി സേവനം ചെയ്തപ്പോഴും 2001 വരെ മുളയം ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ കുഷ്ഠരോഗികൾക്കു ശസ്ത്രക്രിയകൾ നടത്താനും ചികിത്സിക്കാനും അദ്ദേഹം എത്തിയിരുന്നു.
ജർമനിയിൽനിന്ന് എംബിബിഎസ് പഠനത്തിനുശേഷം പ്ലാസ്റ്റിക് സർജറിയിലും ഓർത്തോപീഡിക്കിലും സ്പെഷലൈസേഷൻ എടുത്ത ശേഷമാണു കേരളത്തിലെത്തിയത്. തുടർന്ന് ചികിത്സയോടൊപ്പം സെമിനാരിയിലെ പഠനത്തിനുശേഷം 1993 ൽ പൗരോഹിത്യം സ്വീകരിച്ചു. ഏഴു വർഷം മുന്‍പാണു ജർമനിയിലേക്കു മടങ്ങിയത്.
( Courtesy: Deepika.com)
18/10/20
- Notre Dame-Vanderbilt report: Support for democracy rises in Americas, but concerns remainby Kate Scanlon on September 10, 2026 at 9:51 pm
- Pope Leo XIV names Franciscan friar as coadjutor of Puerto Rico dioceseby OSV News on September 10, 2026 at 9:38 pm
- US bishops urge Trump administration to end mass deportations of Haitiansby Kate Scanlon on September 10, 2026 at 7:50 pm
- Mozambique bishops say questions remain unanswered 3 months after bishop’s murderby Junno Arocho Esteves on September 10, 2026 at 6:11 pm
- Black Catholics need stronger voice in Catholic Church, Bishop Boxie saysby Josephine Peterson on September 10, 2026 at 5:09 pm
- Minnesota Supreme Court hears case over former employee’s challenge to Catholic school gender policyby OSV News on September 10, 2026 at 5:00 pm
- Find room in your heart for everyone, pope tells new bishopsby Carol Glatz on September 10, 2026 at 4:06 pm
- US pilgrims are already gearing up for World Youth Day 2027 in South Koreaby Anna Dougherty on September 10, 2026 at 1:24 pm
- Indianapolis archbishop grants Mass dispensation amid ICE detention fearsby Gina Christian on September 9, 2026 at 9:08 pm
- ‘Etched in our minds’: Bishops offer Masses, reflections on landmark anniversary of 9/11 attacksby Gina Christian on September 9, 2026 at 9:01 pm


