കോർക്ക് സിറോ-മലബാർ ചർച്ച് കമ്യൂണിറ്റിയുടെ ഈവർഷത്തെ നോമ്പുകാല ധ്യാനം ഏപ്രിൽ 2ാംതീയതി വിൽട്ടൺ SMA ചർച്ചിൽ ആരംഭിക്കും. ഉച്ചകഴിഞ്ഞ് 2 മണിക്ക് ഓശാന തിരുക്കർമ്മങ്ങളോടെ ആരംഭിക്കുന്ന വിശുദ്ധകുർബാനയെ തുടർന്ന് ഈ വർഷത്തെ നോമ്പുകാല ധ്യാനത്തിന് തിരി തെളിയിക്കും.
ഏപ്രിൽ 2, 3, 4 തീയതികളിൽ നടത്തപ്പെടുന്ന ധ്യാനം Rev. Fr. Jojo Thalikasthanam CMI നയിക്കും.
നമ്മുടെ കർത്താവീശോമിശിഹായുടെ പീഢാനുഭവവും മരണവും ഉത്ഥാനവും അനുസ്മരിച്ച് നോമ്പിന്റെയും പരിത്യാഗത്തിൻ്റെയും ചൈതന്യം ഉൾക്കൊണ്ടുകൊണ്ട്, ധ്യാനത്തിലും മറ്റു തിരുക്കർമ്മങ്ങളിലും പങ്കുകൊണ്ട് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നുവെന്ന് chaplain Fr. Jilson Kokandathil അറിയിച്ചു.

Jaison Joseph
PRO
SMCCC

LATEST NEWS
VIEW ALL NEWS