കോർക്ക് സീറോ മലബാർ കാത്തലിക് ചർച്ച് കമ്യുണിറ്റിയുടെ പുതിയ  പ്രതിനിധിയംഗംങ്ങൾ നേതൃത്വം ഏറ്റെടുത്തു. പുതിയ കൈക്കാരൻമാരായി Abin Joseph, Tessy Mathew,  Savio Jose എന്നിവരെയും, സെക്രട്ടറിയായി Lijo Joseph, പി. ആർ. ഒ. Jaison Joseph,  സഭാ യോഗം പ്രതിനിധികളായി ThomasKutty Eyalil, Sibin K. Abraham എന്നിവരെയും തിരഞ്ഞെടുത്തു.
 
പുതിയ കൈക്കാരൻമാരായി തിരഞ്ഞെടുക്കപ്പെട്ടവർ October 23 ഞായറാഴ്ച, വിൽട്ടൺ സെന്റ്. ജോസഫ്  ദൈവാലയത്തിൽ, വി. കുർബാന മധ്യേ ചാപ്ലിൻ ഫാ. ജിൽസൺ കോക്കണ്ടത്തിലിന്റെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്ത്‌ അടുത്ത രണ്ടു വർഷത്തേക്കുള്ള ചുമതലകൾ ഏറ്റെടുത്തു. ആദ്യ ‘നടത്തു കൈക്കാർ’ ആയി Tessy Mathew ന് ഉത്തരവാദിത്വങ്ങൾ കൈമാറി. 
പുതിയ നേതൃത്വത്തിൻറെ ആദൃ പ്രതിനിധിയോഗത്തിൽ,  ഫാ. ജിൽസൺ കോക്കണ്ടത്തിൽ പ്രതിനിധിയോഗാഗംങ്ങളെ അഭിനന്ദിക്കുകയും കോർക്ക് സീറോ മലബാർ സഭാസമൂഹത്തിൻറെ  ആത്മീകവും ഭൗതികവുമായ വളർച്ചയ്ക്കായി എല്ലാവരും ഒറ്റക്കെട്ടായി പ്രയത്നിക്കണമെന്ന്‌ ആഹ്വാനം ചെയ്യുകയും ചെയ്തു.
(SMCCC Cork)
LATEST NEWS
VIEW ALL NEWS