യു​വ​ജ​ന​ങ്ങ​ൾ കാ​ല​ത്തി​നൊ​ത്ത് ഉ​യ​ര​ണം: മാ​ർ ആ​ല​ഞ്ചേ​രി

27-May,2020 

കൊ​​ച്ചി: മാ​​റ്റ​​ങ്ങ​​ളെ ശ​​രി​​യാ​​യ വി​​ധം ഉ​ൾ​ക്കൊ​ണ്ടു പ്ര​വ​ർ​ത്തി​ക്കാ​ൻ യു​വ​ജ​ന​ങ്ങ​ൾ​ക്കു ക​ഴി​യ​ണ​മെ​ന്നു സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​നാ​​ൾ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി. സീ​​റോ മ​​ല​​ബാ​​ർ യൂ​​ത്ത് ക​​മ്മീ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ലെ യു​​വ​​ജ​​ന​​സം​​ഘ​​ട​​നാ പ്ര​​തി​​നി​​ധി​​ക​​ൾ​​ക്കാ​​യി ന​​ട​​ത്ത​​പ്പെ​​ട്ട വെ​​ബ്നാ​​റി​​ൽ മു​​ഖ്യ​​സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
 
ക​​ഴി​​ഞ്ഞ പ്ര​​ള​​യ​​കാ​ല​ത്തു ചെ​​യ്ത പ്ര​​വ​​ർ​​ത്ത​​നം ശ്ര​ദ്ധേ​യ​മാ​യ​തു​പോ​ലെ ഈ ​​കോ​​വി​​ഡ് കാ​​ല​​ത്തും ല​​ക്ഷ​​ക്ക​​ണ​​ക്കി​​ന് മാ​​സ്കു​​ക​​ൾ നി​​ർ​​മി​​ച്ചും ഭ​​ക്ഷ്യ​​കി​​റ്റു​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്തും പ​​ച്ച​​ക്ക​​റി, ഫ​​ല​​വൃ​​ക്ഷ വി​​ത്തു​​ക​​ൾ ന​​ൽ​​കി​​യും ചെ​യ്ത കാ​ര്യ​ങ്ങ​ൾ ക​​ർ​​ദി​​നാ​​ൾ അ​​നു​​സ്മ​​രി​​ച്ചു.
’കോ​​വി​​ഡാ​​ന​​ന്ത​​ര വി​​ദ്യാ​​ഭ്യാ​​സ സാ​​ധ്യ​​ത​​ക​​ൾ’ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി മു​​ൻ വൈ​​സ് ചാ​​ൻ​​സി​​ല​​ർ ഡോ. ​​ബാ​​ബു സെ​​ബാ​​സ്റ്റ്യ​​ൻ ക്ലാ​​സ് ന​​യി​​ച്ചു.
 
യൂ​​ത്ത് ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​ര​​ശേ​രി​​ൽ സ​​മാ​​പ​​ന സ​​ന്ദേ​​ശം ന​​ൽ​​കി. മാ​​നു​​ഷി​​ക ബ​​ന്ധ​​ങ്ങ​​ളു​​ടെ​​യും സ്വ​​യം പ​​ര്യാ​​പ​​ത​​ത​​യു​​ടെ​​യും വ​​ലി​​യ പാ​​ഠ​​മാ​​ണ് കോ​​വി​​ഡ് ന​​മു​​ക്ക് ന​​ൽ​​കി​​യ​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഛാന്ദാ ​​ബി​​ഷ​​പ്പ് മാ​​ർ എ​​ഫ്രം ന​​രി​​കു​​ളം സൗ​​ഹൃ​​ദ​​ങ്ങ​​ളും പ​​ര​​സ്പ​​ര ബ​​ന്ധ​​ങ്ങ​​ളും അ​​ന്യ​​മാ​​കാ​​ത്ത ന​​വീ​​ന പാ​​ഠ​​പ​​ദ്ധ​​തി​​ക​​ൾ വേ​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു. യൂ​​ത്ത് ക​​മ്മീ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി ഫാ. ​​ജോ​​സ​​ഫ് ആ​​ല​​ഞ്ചേ​​രി​​ൽ, എ​​സ്.​​എം.​​വൈ.​​എം.​ഗ്ലോ​​ബ​​ൽ പ്ര​​സി​​ഡ​​ന്‍റ് അ​​രു​​ണ്‍ ക​​വ​​ല​​ക്കാ​​ട്ട്, കേ​​ര​​ള റീ​​ജി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റ് ജൂ​​ബി​​ൻ കൊ​​ടി​​യം​​കു​​ന്നേ​​ൽ, ബി​​വി​​ൻ വ​​ർ​​ഗീ​സ്, കേ​​ര​​ള റീ​​ജി​​യ​​ൻ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി മെ​​ൽ​​ബി​​ൻ പു​​ളി​​യം​​തൊ​​ട്ടി​​യി​​ൽ, അ​​ഞ്ജു​​മോ​​ൾ പൊ​​ന്നഛേ​​ൽ, അ​​ഭി​​ലാ​​ഷ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. കേ​​ര​​ള​​ത്തി​​ലെ 13 സീ​​റോ മ​​ല​​ബാ​​ർ രൂ​​പ​​ത​​ക​​ളി​​ലെ ഡ​​യ​​റ​​ക്ട​​ർ​​മാ​​ർ, പ്ര​​സി​​ഡ​​ന്‍റു​​മാ​​ർ, ജ​​ന. സെ​​ക്ര​​ട്ട​​റി​​മാ​​ർ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

Source: deepika.com

LATEST NEWS
VIEW ALL NEWS