കോർക്ക് syro-malabar സഭാസമൂഹം ഇന്ത്യൻ സ്വാതന്ത്ര്യ ദിനവും പരി. ദൈവമാതാവിൻ്റെ സ്വർഗ്ഗാരോപണതിരുന്നാളും സംയുക്തമായി ആഘോഷിച്ചു.
രാവിലെ 10:00 മണിക്ക് Syro-Malabar സമൂഹം വിൽട്ടൺ St. Joseph ദൈവാലയത്തിൽ Irish സമൂഹത്തോടൊപ്പം തിരുക്കർമ്മങ്ങളിൽ പങ്കുചേർന്നു. തുടർന്ന് ദൈവാലയങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ കൈക്കാരൻ Abin Joseph സ്വാഗതം ആശംസിച്ചു. അയർലണ്ടിലെ Flag hoisting നടപടിക്രമമനുസരിച്ച് Fr. Michael O’ Leary
ആദ്യം Irish ദേശീയപതാക ഉയർത്തി. തുടർന്ന് Chaplain Fr. Jilson Kockandathil ഇന്ത്യൻ ദേശീയ പതാക ഉയർത്തി. Fr. Michael O’ Leary ആശംസകൾ അറിയിച്ചു. ദേശസ്നേഹം വിളിച്ചോതുന്ന ഇരുരാജ്യങ്ങളുടെയും ദേശീയഗാനത്തോടെ പരിപാടികൾ അവസാനിച്ചപ്പോൾ മധുര പലഹാരങ്ങൾ പങ്കുവച്ചുകൊണ്ട്, സമൂഹമൊന്നടങ്കം പരസ്പരം ആശംസകൾ അർപ്പിച്ചു.
സീറോ-മലബാർ സഭാസമുഹത്തിനുവേണ്ടി കൈക്കാരൻ Abin Joseph പരിപാടികൾക്ക് നേതൃത്വം നൽകി.

Jaison Joseph
PRO, SMCCC

LATEST NEWS
VIEW ALL NEWS