Chaplain Fr. Jilson Kokandathil ൻറെ കാർമ്മികത്വത്തിൽ 23 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് Corrin Woods ഫോറസ്റ്റ് റിക്രിയേഷൻ ഏരിയയിൽ നിന്നും ആരംഭിച്ച കുരിശിൻ്റെ വഴിയിൽ നാനൂറിൽപരം വിശ്വാസികൾ പങ്കെടുത്തു. Fr. Jaison നരിക്കുഴി സമാപനാശീർവാദം നൽകി.

കുരിശിന്റെ വഴിയിലെ പ്രസിദ്ധമായ ഗാനങ്ങൾ ശ്രീ ആൻ്റണി പൗലോസിൻ്റെ നേതൃത്വത്തിൽ സമൂഹമൊന്നടങ്കം ആലപിച്ചപ്പോൾ കോറിൻ വുഡ് മലനിരകൾ ഭക്തിസാന്ദ്രമായി.

എല്ലാ വർഷവും വലിയ നോമ്പുകാലത്ത് സ്വദേശീയരും വിദേശിയരുമായി ആയിരക്കണക്കിന് വിശ്വാസികൾ തങ്ങളുടെ വിശ്വാസപാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനും, ഈശോയുടെ പീഡാനുഭവയാത്രയെപ്പറ്റി ധ്യാനിച്ചു കൊണ്ടും
കോറിൻ വുഡ് കുരിശുമലയിൽ കുരിശിൻ്റെ വഴിൽ പങ്കെടുക്കാറുണ്ട്.

പ്രതികുലമായ കാലാവസ്ഥയിലും കുട്ടികളും യുതീയുവാക്കളുമടക്കം മുൻവർഷങ്ങളിലേതിലും കൂടുതൽ വിശ്വാസികൾ പങ്കെടുത്തത് ശ്രദ്ധേയമായിരുന്നു.
കുരിശിന്റെവഴി തിരുകർമ്മങ്ങൾക്കുശേഷം Corrin Wood മലയുടെ താഴ്‌വാരത്ത്, ആദിമക്രൈസ്തവ സഭയിലെ കൂട്ടായ്മയേയും പങ്കുവയ്ക്കലുകളെയും അനുസ്മരിച്ചുകൊണ്ട്, കൈക്കാരൻ സാവിയോ ജോസിൻ്റെ നേതൃത്വത്തിൽ കമ്മിറ്റിയംഗങ്ങളും പിതൃവേദിയംഗങ്ങളും ചേർന്ന് തയ്യാറാക്കിയ നോമ്പുകാലത്തെ ലളിതമായ ഭക്ഷണപാരമ്പര്യമായ കഞ്ഞിയും പയറും ചട്ണിയും മാങ്ങാ അച്ചാറും പപ്പടവും ഉൾപ്പെടുത്തിയ നാടൻ ഭക്ഷണത്തിൻ്റെ രുചികൂട്ടുകൾ ആസ്വദിച്ച സഭാസമൂഹത്തിൽ സ്നേഹവും കൂട്ടായ്മയും സാഹോദര്യവും നിറഞ്ഞുനിന്നത് ഈവർഷത്തെ തീർത്ഥാടനത്തെ അവിസ്മരണീയമാക്കി.

നമ്മുടെ കർത്താവീശോമിശിഹായുടെ പീഢാനുഭവത്തെക്കുറിച്ച് ധ്യാനിച്ചുകൊണ്ട് കുരിശിന്റെ വഴിയിൽ പങ്കെടുത്ത എല്ലാവർക്കും chaplain Fr. Jilson Kokkandathil സ്നേഹപൂർവ്വം നന്ദി അറിയിച്ചു.

Jaison Joseph
PRO, SMCCC

Photos- Joby & Sibin

LATEST NEWS
VIEW ALL NEWS