അയർലണ്ട് സിറോ-മലബാർ ചർച്ച് കമ്മ്യൂണിറ്റി കാറ്റക്കിസം ഡിപ്പാർട്ട്മെൻറ് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ പങ്കെടുത്ത കോർക്ക് Mass Centre-ൽ നിന്നുള്ള അംഗങ്ങൾ സമ്മാനാർഹരായി.

ഗ്ലോറിയ 2023′ ഓൾ അയർലണ്ട് പ്രസംഗ മത്സരത്തിൽ Clare Jaison മൂന്നാം സമ്മാനം കരസ്ഥമാക്കിക്കൊണ്ട് കാഷ് അവാർഡിനും, ട്രോഫിക്കും അർഹയായി. പ്രസ്തുത മത്സരത്തിൽ group 4 വിഭാഗത്തിൽ Caroline Jaison, Special recognition അവാർഡിന് അർഹയായി.

കോർക്ക് Mass Centre ൽ നിന്നുള്ള ബൈബിൾ ക്വിസ് ടീം മികച്ച പ്രകടനം കാഴ്ചവച്ചു. നാഷണൽ ലവൽ ബൈബിൾ ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ട് കോർക്ക് ടീം ദേശീയതല മത്സരവേദിയിൽ ശ്രദ്ധേയമായി. ടീം അംഗങ്ങളായ Shiny Jayesh, Christa Joseph, Evelyn Mobin, Diya Lizbeth Anish, Christen Shiju എന്നിവർ ടീമിനുള്ള കാഷ് അവാർഡിനും, എവർറോളിംഗ് ട്രോഫിക്കും അർഹരായി.

മുൻ വർഷങ്ങളിൽ നാഷണൽ Level ഗ്ലോറിയ 2021, ഗ്ലോറിയ 2022 മത്സരങ്ങളിൽ കോർക്കിലെ കാറ്റക്കിസം വിദ്യാർത്ഥികളായ Caroline Jaison, Angela Jaison എന്നിവർ സമ്മാനങ്ങൾ നേടിയിരുന്നു.

കോർക്ക് സിറോ-മലബാർ സഭാ-സമൂഹത്തിന് ഇത് അഭിമാനനിമിഷമെന്നും, വരും വർഷങ്ങളിലും മികച്ചനേട്ടങ്ങൾ കൈവരിക്കുവാൻ സാധിക്കട്ടെയെന്നും ആശംസിച്ചുകൊണ്ട് Chaplain Rev. Fr. Jilson Kokandathil വിജയികൾക്ക് ട്രോഫികളും കാഷ് അവാർഡുകളും വിതരണം ചെയ്തു.

  

PRO SMCCC.
Cork.

LATEST NEWS
VIEW ALL NEWS