കോർക്ക് സിറോ-മലബാർ കത്തോലിക്കാ സഭാ സമൂഹത്തിന്റെ വിശ്വാസ പരിശീലനം 2023ലെ ഔദ്യോതിക ഉത്ഘാടനം സെപ്റ്റംബർ 17 ഞായറാഴ്ച്ച വിശുദ്ധ കുർബ്ബാന മധ്യേ നടത്തപ്പെട്ടു.
ഇരുളിനെ ചിതറിക്കുന്നതല്ല, ഇരുളിൽ നടക്കുവാൻ സഹായിക്കുന്നതും പാതയിൽ തുണയാകേണ്ടതുമാണ് വിശ്വാസം എന്ന് ഉത്ബോധിപ്പിക്കുന്ന ചാക്രിക ലേഖനമായ “വിശ്വാസത്തിന്റെ വെളിച്ചം ” മാർപ്പാപ്പാമാരായ ബെനഡിക് XVI മൻ എഴുതി തുടങ്ങി ഫ്രാൻസിസ് മാർപ്പാപ്പ എഴുതി അവസാനിപ്പിച്ചു എന്ന പ്രത്യേകതയുള്ള ചാക്രിക ലേഖനത്തിൽ നിന്നാണ് “വിശ്വാസ വെളിച്ചം 2023” എന്ന നാമം ഈ വർഷത്തെ മതബോധന ക്ലാസുകളുടെ ഉത്ഘാടനത്തിന് നിർദേശിക്കപ്പെട്ടത്.

ചാപ്ളിൽ ഫാ. ജിൻസൻ കൊക്കണ്ടത്തിൽ, ഫാ.ഷിനോജ് പുത്തേട്ട്, ഹെഡ് മാസ്റ്റർ ലിജോ മണിയങ്ങട്, അസിസ്റ്റൻറ് ഹെഡ് മാസ്റ്റർ സിബിൻ K എബ്രഹാം, ലിൻസി സോജി, കുട്ടികളുടെ പ്രതിനിധികളായി അയ്ലീൻ വിൽസൻ, ക്രിസ് തോമസ്, PTA പ്രതിനിധികളായ ശ്രീ. പ്രമോദ് മാത്യു, ശ്രീ. അനീഷ് C ലൂക്കോസ്, ശ്രീമതി സൗമ്യ ജെയ്സൻ, ശ്രീമതി. സിൽവിയാമോൾ മാത്യു എന്നിവർ ചേർന്ന് തിരി തെളിച്ചു. ഫാ. ജിൽസൻ കൊക്കണ്ടത്തിൽ ആശംസകളും അനുമോദനങ്ങളും അർപ്പിച്ചു സംസാരിച്ചു. തഥവസരത്തിൽ മതബോധന അധ്യാപകരെ ഫാ. ഷിനോജ് പുത്തേട്ട് റോസാ പുഷ്പങ്ങൾ നൽകി ആദരിച്ചു. SMCCC കോർക്ക് മതബോധന ക്ലാസുകൾക്കും വിശ്വാസ സമൂഹത്തിന്റെ വളർച്ചയ്ക്കും വളരെയേറെ നാഴികകല്ലുകൾ സമ്മാനിച്ച് സൺഡേ സ്കൂളിന്റെ പടികൾ ഇറങ്ങുന്ന മുൻ ഹെഡ് മിസ്ട്രസ്സ് ശ്രീമതി. ഷൈനി തോമസ്സിനെ കോർക്ക് വിശ്വാസി സമൂഹം ഒന്നടങ്കം തങ്ങളുടെ സ്നേഹാദരങ്ങൾ പ്രകടിപ്പിച്ചു.

ഇരുളിനെ ചിതറിച്ച് സമയം കളയാതെ ഇരുളുവീണ പാതകളിലൂടെ കുട്ടികളെ നയിക്കുവാനും അവർക്ക് തുണയായി നടക്കുവാനും പഠിപ്പിക്കുവാനും മതബോധന അധ്യാപകർക്ക് കഴിയട്ടെ എന്നും ആശംസാപ്രാസംഗികനായ ശ്രീ. പ്രമോദ് മാത്യു ആശംസിച്ചു.

https://syromalabarchurch.ie/photo-gallery-2023/

Jaison Joseph
PRO SMCCC CORK

 

LATEST NEWS
VIEW ALL NEWS