കോർക്ക് Syro-Malabar Catholic Church Community യുടെ ആഭിമുഖ്യത്തിൽ Syro-Malabar കമ്മ്യൂണിറ്റി കോർക്കിലേയ്ക്ക് പുതിയതായി എത്തിച്ചേർന്ന എല്ലാവർക്കും സ്‌നേഹോഷ്മളമായ സ്വീകരണം നൽകുന്നതിനും പരിചയപ്പെടുന്നതിനും വ്യക്തിബന്ധങ്ങൾ രൂപപ്പെടുത്തി അതുവഴി സഭയുടെ അടിത്തറ വിപുലീകരിക്കുവാനുമായി സംഘടിപ്പിച്ച മനുഷ്യഹൃദയങ്ങളിലേക്കുള്ള യാത്ര എന്ന് നിർവ്വചിക്കപ്പെട്ട “മാനവ ചേതനാ യാനം” ഒക്ടോബർ 15 ന് ഞായറാഴ്ച Wilton SMA യിൽ വി. കുർബാനക്ക് ശേഷം നടത്തപ്പെട്ടു. കഴിഞ്ഞ ഏതാനും വർഷങ്ങളായി പുതിയതായി കോർക്കിൽ എത്തിച്ചേർന്ന കുടുംബങ്ങൾ, വിദ്യാർത്ഥീ വിദ്യാർത്ഥിനികൾ മറ്റു കമ്മ്യൂണിറ്റി അംഗങ്ങൾ ഏവരും ഒത്തുചേർന്ന് പരിചയപ്പെടുകയും സൗഹൃദം പങ്കുവയ്ക്കുകയും ചെയ്തു.

കൈക്കാരൻമാരായ Abin Joseph, Savio Jose, Tessy Mathew എന്നിവരുടേയും കമ്മിറ്റി അംഗങ്ങളുടേയും catechism പ്രതിനിധികളുടേയും നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രസ്തുത ചടങ്ങ് നല്ല ഒരു അനുഭവമായി ഏവരും അഭിപ്രായപ്പെട്ടു.
ചായ സത്ക്കാരത്തോടെ അവസാനിച്ച മാനവ ചേതനാ യാനത്തിന് പങ്കെടുത്ത എല്ലാവർക്കും Chaplain Rev. Fr. Jilson Kokkandathil നന്ദിയർപ്പിച്ചു.

Jaison Joseph
PRO. SMCCC.

LATEST NEWS
VIEW ALL NEWS