SMYM Europe cordially invite you for the *MISSIO* Youth Year Inauguration on *May 22 Saturday* *4pm (GMT) Ireland* *5 pm (CET) Rome* 

Join Zoom Meeting

Meeting ID: 897 6870 0836
Passcode: youth
യൂറോപ്പിലെ സീറോ മലബാർ അപ്പസ്തോലിക് വിസിറ്റേഷൻ, 2021 മെയ്‌ 22 മുതൽ 2022 മെയ്‌ 22 വരെ യുവജനവർഷം ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. MISSIO എന്ന പേരാണ് യുവജനവർഷത്തിന് നൽകിയിരിക്കുന്നത്. ഈശോയെ കൂടുതൽ അറിയുക, കൂടുതൽ സ്നേഹിക്കുക, കൂടുതൽ ശുശ്രൂഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന SMYM യൂറോപ്പ്, യുവജനവർഷ ആപ്തവചനമായി സ്വീകരിച്ചിരിക്കുന്നത് “പരിശുദ്ധൽമാവ് നിങ്ങളുടെ മേൽ വന്നു കഴിയുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കും. ജെറുസലേമിലും, യൂദയാമുഴുവനിലും, സമരിയയിലും, ഭൂമിയുടെ അതിർത്തികൾ വരെയും നിങ്ങൾ എനിക്ക് സാക്ഷികളായിരിക്കുകയും ചെയ്യും” (അപ്പ. പ്ര. 1:8) എന്ന തിരു വചനമാണ്.
യുവജന വർഷം ഉത്ഘാടനം ചെയുന്നത്, Cardinal മാർ. ജോർജ് ആലഞ്ചേരി പിതാവായിരിക്കും. യൂത്ത് കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പണ്ടാശ്ശേരി, യൂറോപ്പ് അപസ്‌റ്റോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത്, SMYM ഗ്ലോബൽ ഡയറക്ടർ റവ. ഫാ.ജേക്കബ് ചക്കാത്തറ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.
മെയ്‌ 22 വൈകിട്ട് 4 മണി (GMT) യ്ക്ക് zoom പ്ലാറ്റ്‌ഫോമിൽ യൂറോപ്പിലെ 20 രാജ്യങ്ങളിൽ നിന്നും 400ഓളം യുവജനങ്ങളും, SMYM പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡിറക്ടർസും, വൈദികരും, ആനിമേറ്റർസും ഒരുമിച്ചു കൂടും. വിവിധ പ്രോഗ്രാമുകളാണ് ഇതിനു വേണ്ടി ഒരുക്കിയിരിക്കുന്നത്. യുവജനവർഷമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ വർഷത്തിൽ വിശ്വാസ ജീവിതത്തിലധിഷ്ഠിതമായ നേതൃത്വപാടവവും നല്ല ദിശാബോധമുള്ള പുതുതലമുറയെ വാർത്തെടുക്കുവാനും എല്ലാ ഇടവകകളിലും മിഷൻ സെന്ററുകളിലും യുവജനശുശ്രൂഷയെ ബലപെടുത്താനുമുള്ള വിവിധതരത്തിലുള്ള കർമ്മ പരിപാടികളാണ് ഈ വർഷം SMYM യൂറോപ്പ് രൂപകല്പ്പന ചെയ്തിരിക്കുന്നത് എന്ന് യൂത്ത് അപ്പോസ്റ്റലേറ്റ് യൂറോപ്പ് ഡയറക്ടർ Fr. ബിനോജ് മുളവരിക്കൽ അറിയിച്ചു.
കൊവിഡ് മഹാമാരി കാലഘട്ടത്തിലും ഒട്ടേറെ പുതുമയാർന്ന പരിപാടികളുമായി യൂറോപ്പിലുള്ള യുവജനങ്ങളെ സജീവമാക്കാൻ SMYM യൂറോപ്പ്നു കഴിഞ്ഞതായി SMYM ഭാരവാഹികൾ അറിയിച്ചു. യുവജനങ്ങളെ നയിക്കുവാൻ നിയുക്തരായ ആനിമേറ്റർന്മാരെ ഒരുക്കുവാൻ COMPANION എന്ന പേരിൽ പ്രത്യേക പരിശീലന ക്ലാസ്സുകളും തുടങ്ങിയിട്ടുണ്ട്. ഈ കാലഘട്ടത്തിൽ യുവ ജനങ്ങൾ വിശ്വാസ മേഖലയിൽ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്കും ചോദ്യങ്ങൾക്കും പരിഹാരമായി FAITH HUB എന്ന പ്രോഗ്രാം ഫെബ്രുവരി 27 മുതൽ എല്ലാ മാസത്തിലും ZOOM പ്ലാറ്റ്‌ഫോമിൽ നടത്തിവരുന്നു .
യൂറോപ്പിലെഅപ്പസ്തോലിക് വിസിറ്റേഷൻ എല്ലാവരുടെയും താല്പര്യവും, ശ്രദ്ധയും, പ്രവർത്തനവും ഈ വർഷം യുവജനങ്ങൾക്ക് നൽകണമെന്ന് ആഗ്രഹിക്കുകയാണ് എന്ന് വിശ്വാസികൾക്കായി നൽകിയ സർക്കുലറിൽ
മാർ സ്റ്റീഫൻ ചിറപ്പണത്ത് അറിയിച്ചു.
(SMYM Ireland)
LATEST NEWS
VIEW ALL NEWS