ഈശോ മിശിഹായിൽ പ്രിയരേ,
കോർക്കിലെ സിറോ മലബാർ ചർച്ച് കമ്മ്യൂണിറ്റി യിലെ സൺ‌ഡേ സ്കൂളിന്റെ നേതൃത്വത്തിൽ നവംബർ 3 നു “വിശ്വാസോത്സവം 2024” നടത്തപ്പെടുന്ന കാര്യം ഇതിനോടകം തന്നെ നിങ്ങൾ അറിഞ്ഞു കാണുമല്ലോ.
നമ്മുടെ കുട്ടികളുടെ നൈസർഗികമായ കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും, വളർത്തുന്നതിനും അത് ഉപകരിക്കട്ടെ.
നവംബർ 3 ഉച്ചകഴിഞ്ഞു 2.30 pm നു പരിശുദ്ധ കുർബാനയോടു കൂടി വിശ്വാസോത്സവം ആരംഭിക്കുന്നതാണ്.
കഴിഞ്ഞ വർഷത്തെപോലെ തന്നെ എല്ലാവരും കൃത്യ സമയത്തു എത്താൻ പരിശ്രമിക്കുക.
വിശ്വാസോത്സവത്തിന്റെ നല്ല നടത്തിപ്പിനായി എല്ലാം മാതാപിതാക്കളുടെയുടെയും
പ്രതിനിധിയോഗ അംഗങ്ങളുടെയും, ടീച്ചേഴ്സിന്റെയും,
PTA അംഗങ്ങളുടെയും,
ഭക്ത സംഘടന അംഗങ്ങളുടെയും, എല്ലാ ഇടവജനങ്ങളുടെയും
അകമഴിഞ്ഞ സഹായവും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു.
എന്ന്
Fr. ജിൽസൺ കൊക്കണ്ടത്തിൽ
(ചാപ്ലിൻ )
ലിജോ ജോയ് മണിയങ്ങാട്ട്
( ഹെഡ് മാസ്റ്റർ ).

LATEST NEWS
VIEW ALL NEWS