കോർക്ക് സീറോ മലബാർ കാത്തലിക് ചർച്ച് കമ്യുണിറ്റിയുടെ 2025-2026 വർഷങ്ങളിലേക്കുള്ള പുതിയ പ്രതിനിധിയോഗ അംഗങ്ങൾ നേതൃത്വം ഏറ്റെടുത്തു. കൈക്കാരൻമാരായി
Jobin Jose, Sibin K Abraham, Saji Sebastian എന്നിവരെയും, സെക്രട്ടറിയായി Lijo Joseph , പി. ആർ. ഒ. Jaison Joseph, സഭാ യോഗം പ്രതിനിധികളായി Sibin K Abraham,
Lijo Joy; Social Media Jibin Jose എന്നിവരെയും തിരഞ്ഞെടുത്തു.
പുതിയ കൈക്കാരൻമാരായി തിരഞ്ഞെടുക്കപ്പെട്ടവർ January 12 നു ഞായറാഴ്ച, വിൽട്ടൺ സെൻ്റ് ജോസഫ് ദൈവാലയത്തിൽ വി. കുർബാന മധ്യേ Rev. Fr. ജിൽസൺ കോക്കണ്ടത്തിലിന്റെ സാന്നിധ്യത്തിൽ ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത്‌ അടുത്ത രണ്ടു വർഷത്തേക്കുള്ള ചുമതലകൾ ഏറ്റെടുത്തു.

കഴിഞ്ഞ 27 മാസങ്ങളായി കോർക്ക് സിറോ-മലബാർ ചർച്ച് കമ്യൂണിറ്റിയെ നയിക്കുകയും, ആത്മീകവും ദൗതികവും സാമ്പത്തികവുമായ വളർച്ചക്ക് വേണ്ടി അക്ഷീണം പ്രയത്നിക്കുകയും ചെയ്ത എല്ലാ പ്രതിനിധിയോഗാംഗങ്ങൾക്കും, പ്രത്യേകിച്ച് കഴിഞ്ഞ 2 വർഷങ്ങളായി നമ്മുടെ കമ്യൂണിറ്റിയിൽ നടന്ന തിരുന്നാളുകളിലും, മറ്റെല്ലാ ആഘോഷപരിപാടികളിലും മുൻപന്തിയിൽ നിന്ന് കൃത്യനിഷ്oതയോടും കാര്യക്ഷമതയോടുംകൂടെ കർമ്മനിരതരായി നിസ്വാർത്ഥ സേവനം ചെയ്ത Abin Joseph, Tessy Mathew, Savio Jose എന്നീ കൈക്കാരൻമാർക്കും Chaplain Fr. Jilson Kokkandathil കൃതഞ്ജതയറിയിച്ചു.

ആദ്യ ‘നടത്തു ‘കൈക്കാർ’ ആയി Sibin K Abraham ന് ഉത്തരവാദിത്വങ്ങൾ കൈമാറി. പുതിയ നേതൃത്വത്തിൻറെ ആദൃ പ്രതിനിധിയോഗത്തിൽ, Chaplain Rev. Fr. ജിൽസൺ കോക്കണ്ടത്തിൽ പ്രതിനിധിയോഗാഗംങ്ങളെ അഭിനന്ദിക്കുകയും കോർക്ക് സീറോ മലബാർ സഭാ സമൂഹത്തിൻറെ ആത്മീകവും ഭൗതികവുമായ വളർച്ചയ്ക്കായി എല്ലാവരും സ്നേഹത്തിലും സഹവർത്തിത്വത്തിലും ഒത്തൊരുമയോടെ പ്രയത്നിക്കാൻ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ചുകൊണ്ട് അംഗങ്ങളെ ആശീർവദിച്ചു.

Jaison Joseph
PRO SMCCC

LATEST NEWS
VIEW ALL NEWS