കോർക്ക് സിറോ-മലബാർ കാത്തലിക് ചർച്ച് കമ്മ്യൂണിറ്റിയുടെ വിശ്വാസോത്സവം 2023-2024 Wilton SMA ഹാളിൽ വച്ച് നടത്തി.
നവംബർ 5 ഞായറാഴ്ച 2 :30 pm ന് വി. കുർബാനക്ക് ശേഷം കമ്യുണിറ്റിയിലെ കുട്ടികളുടെ സർഗ്ഗവാസനകളെ പ്രോൽസാഹിപ്പിക്കുന്നതിനുവേണ്ടി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
വിശ്വാസപരിശീലനത്തിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളിൽ 125- ൽ പരം കുട്ടികൾ പങ്കെടുത്തു.
സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലായി സംഗീതം, പ്രസംഗം, ബൈബിൾ പാരായണം, ബൈബിൾ ക്വിസ് എന്നി ഇനങ്ങളിൽ കുട്ടികൾ ഉത്സാഹപൂർവ്വം പങ്കെടുത്തത് ശ്രദ്ധേയമായിരുന്നു.

Catechism Director Fr. Jilson കോക്കണ്ടത്തിലിന്റേയും, പ്രഥമ അധ്യാപകൻ ശ്രീ Lijo Joy യുടെയും നേതൃത്വത്തിൽ അധ്യാപകരുടെയും, കൈക്കാരൻമാരുടെയും, കമ്മിറ്റി അംഗങ്ങളുടെയും PTA യുടേയ്യും കൂട്ടായ സഹകരണത്തിലൂടെ ഈ വർഷത്തെ ‘വിശ്വാസോത്സവം’ വിശ്വാസ പരിശീലന കാലത്തെ മികവുറ്റ ദിനങ്ങളിലൊന്നാക്കി മാറ്റുവാൻ സാധിച്ചു.

പരിപാടിയുമായി സഹകരിച്ച എല്ലാവർക്കും പ്രത്യേകിച്ച് മത്സരത്തിലെ വിധികർത്താക്കൾക്കും, കുട്ടികളെ പരിശീലിപ്പിച്ച് എത്തിച്ച മാതാപിതാക്കൾക്കും
Chaplain ഫാ. ജിൽ‌സൺ കോക്കണ്ടത്തിൽ കൃതജ്ഞത അറിയിച്ചു.

Jaison Joseph
P.R.O, SMCCC. Cork

LATEST NEWS
VIEW ALL NEWS