കോർക്ക് ആൻഡ് റോസ്സ് രൂപതയുടെ മെത്രാൻ മാർ ഫിൻറൻ ഗാവിൻ തന്റെ രൂപതയിലെ സിറോ-മലബാർ സഭാ-സമൂഹത്തെ സന്ദർശിച്ചു. തന്റെ അജപാലന ദൗതൃത്തിൻ്റെ ഭാഗമായിട്ടായിരുന്നു ഈ ഏകദിന സന്ദർശനം.

December 15 നു ഞായറാഴ്ച അഭിവന്ദ്യ പിതാവിനെ Fr. Jilson Kokkandathil ഉം കൈക്കാരൻ സാവിയോ ജോസും ചേർന്ന് ബൊക്കെ നൽകി സ്വീകരിച്ചു. തുടർന്ന് അദ്ദേഹം പ്രതിനിധിയോഗഅംഗങ്ങളുമായി കൂടിക്കാഴ്ചനടത്തി. കമ്യൂണിറ്റിയുടെ വളർച്ചക്കുവേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്ന കൈക്കാരൻമാരെയും കമ്മിറ്റി അംഗങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
അയർലണ്ടിലെ സിറോ-മലബാർ ചർച്ച് കമ്യൂണിറ്റിയുടെ എല്ലാവിധ പ്രവർത്തനങ്ങളെയും പിതാവ് അഭിനന്ദിച്ചു. ഐറിഷ് സഭയോട് ചേർന്നുള്ള സിറോ-മലബാർ സഭാ-സമൂഹത്തിന്റെ പ്രവർത്തനങ്ങൾ സ്ളാഘനീയമാണെന്ന് അദ്ദേഹം സന്തോഷപൂർവം അനുസ്മരിച്ചു. തുടർന്നും അംഗങ്ങളുടെ സജീവ പങ്കാളിത്തം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നതായി അദ്ദേഹം ഓർമ്മിപ്പിക്കുകയും സഭയുടെയും യുവജനങ്ങളുടെയും കാര്യത്തിലുള്ള പിതാവിൻ്റെ ആശങ്കകളും പ്രതീക്ഷകളും പ്രതിനിധിയോഗാംഗങ്ങളുമായി ചർച്ചചെയ്തു.

തുടർന്ന് 5 pm ന് അഭിവന്ദ്യ പിതാവിനോടൊപ്പം സമൂഹമൊന്നാകെ വി. കുർബാനയിൽ പങ്കുചേർന്നു. തുടർന്ന് വചന സന്ദേശം നൽകുകയും ഈ സമുഹത്തോടൊപ്പം ആയിരിക്കുവാൻ സാധിച്ചതിലുള്ള സന്തോഷം അറിയിക്കുകയും ചെയ്തു. സിറോ-മലബാർ സഭാ സമൂഹത്തിൻ്റെ വിശ്വാസപരിശീലന പദ്ധതികൾ അഭിനന്ദനാർഹമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
വിശ്വാസപരിശീലനം സിദ്ധിച്ച കുട്ടികളും യുവജനങ്ങളുമാണ് തിരുസഭയുടെ ഊർജ്ജവും പ്രചോദനവുമെന്ന് അദ്ദഹം പ്രത്യേകം അനുസ്മരിച്ചുകൊണ്ട് അധ്യാപകർക്കും കുട്ടികളുടെ മാതാപിതാക്കൾക്കും നന്ദിയറിയിച്ചു.

കമ്യൂണിറ്റിയിലെ യുവജനങ്ങളുടെ ആത്മീകവും ഭൗതികവുമായ പ്രവർത്തനങ്ങൾ ഐറിഷ് യുവാക്കൾക്കും പ്രചോദനമാകണമെന്ന ആഗ്രഹം അദ്ദേഹം യുവജനങ്ങളുമായി പങ്കുവെച്ചു.

കോർക്ക് സിറോ-മലബാർ സഭാ-സമൂഹത്തിനുവേണ്ടി നടത്തു കൈക്കാരൻ സാവിയോ ജോസ് കൃതജ്ഞതയറിയിച്ചു.

Jaison Joseph
PRO, SMCCC

LATEST NEWS
VIEW ALL NEWS