ഓൾ ഐർലണ്ട് സീറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ  യുവതി  യുവാക്കൾക്കായി  മാർച്ച്‌  28 ന് ഞായറാഴ്ച്ച ഓൺലൈൻ വഴി ധ്യാനം  നടത്തപ്പെടുന്നു.  യൂത്ത് അപ്പോസ്റ്റലേറ്റ് യൂറോപ്പ് ഡയറക്ടറും പ്രശസ്ത ധ്യാന ഗുരുവുമായ റവ. ഫാ. ബിനോജ് മുളവരിക്കൽ ധ്യാനം  നയിക്കും. ഉച്ചകഴിഞ്ഞു 3 മുതൽ വൈകിട്ട് 7 മണി വരെ ആയിരിക്കും ധ്യാനം.  യുവജനങ്ങളുടെ നേതൃത്വത്തിൽ കുരിശിന്റെ വഴി, ഗാന ശുശ്രൂഷ, Testimony, ആരാധന ഉണ്ടായിരിക്കും. വിശുദ്ധ കുർബാനയോടു  കൂടി ധ്യാനം  അവസാനിക്കും.   യൂട്യൂബ് വഴിയോ zoom ലിങ്ക് വഴിയോ ധ്യാനത്തിൽ പങ്കെടുക്കാൻ സാധിക്കും.
അയർലണ്ടിലുള്ള എല്ലാ യുവജനങ്ങളെയും കുടുംബങ്ങളെയും 
ധ്യാനത്തിലേക്കു സ്വാഗതം  ചെയ്യുന്നു.
 
ZOOM:     8523702900
Passcode: SMYM
 
 
 
(SMYM) 
LATEST NEWS
VIEW ALL NEWS

Catholic News