കോർക്ക് സിറോ മലബാർ, സെൻറ്‌. ജൂഡ് കുടുംബ കൂട്ടായ്മ (Ballincollig) അംഗമായ ലിൻസി സോജിയുടെ പിതാവ്, വി. ഡി തോമസ് (തോമാച്ചൻ) വെട്ടിയാങ്കൽ (81) നിര്യാതനായി. കൂവപ്പളി, സെന്റ് ജോസഫ് ചർച്ച് ഇടവകാംഗമാണ്. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കൾ: ലിൻസി (Ireland), അൻസു (U.K), കൊച്ചുറാണി (Thottakkadu), രാജി (Dubai). മരുമക്കൾ: സോജി, സോജി, ബിനു, റെജി. സംസ്കാരം പിന്നീട്. 

ലിൻസി, കോർക്ക് സീറോ മലബാർ സഭാ സമൂഹത്തിലെ വേദപാഠ അദ്ധ്യാപികയായും, ഭർത്താവ് സോജി സാക്രിസ്റ്റനായും സേവനം ചെയ്യുന്നു. വർഷങ്ങളായി സഭാസമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന ഈ കുടുംബത്തിന്റെ ദുഃഖത്തിൽ കോർക്ക് സീറോ മലബാർ സഭാ സമൂഹവും പങ്കുചേരുന്നു. അതോടൊപ്പം പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും, അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.

(SMCCC Cork)

 

LATEST NEWS
VIEW ALL NEWS