കോർക്ക് Glasheen Road ൽ താമസിക്കുന്ന, സീറോ മലബാർ സഭ മദർ തെരേസ യൂണിറ്റ് അംഗമായ ടിംസിയുടെ വത്സലപിതാവ്, മുതലശ്ശേരിൽ ജോൺ (69) അന്തരിച്ചു. കണ്ണൂർ ജില്ലയിലെ ഏരുവേശ്ശി, നെല്ലിക്കുറ്റി ഇടവകാംഗമാണ്. സംസ്കാരം 02-02-22 ബുധനാഴ്ച രാവിലെ 9.30 മണിക്ക് നെല്ലിക്കുറ്റി സെന്റ്. അഗസ്റ്റിൻ ദേവാലയത്തിൽ. ഭാര്യ: മേരി, മാലോം ആനാനിയുറുമ്പിൽ കുടുംബാംഗം. മക്കൾ: ടിംസി (അയർലന്റ്), ആനന്ദ് (റയിൽവേ ബാംഗ്ലൂർ ), അലക്സ് (EPAM ബാംഗ്ലൂർ ), ആനി. മരുമക്കൾ: ബിജു അടുപ്പുകല്ലുങ്കൽ, നെല്ലിക്കുറ്റി (അയർലന്റ്), സ്നേഹ കാവിൽപുരയിടത്തിൽ തിരുവമ്പാടി (ബാങ്ക് ഓഫ് ബറോഡ ബാംഗ്ളുർ ), മെൽസിയ കൂട്ടിയാനിക്കൽ തോട്ടുമുക്കം (മീഡിയ ടെക് ബാംഗ്ളൂർ). സഹോദരങ്ങൾ: സി.റോസ്അലക്സ് എസ് .എച്ച് (അറബി) മേരി, സിസിലി, ജോസ്, റെജി.

കോർക്ക് സീറോ മലബാർ സഭാ സമൂഹം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും, അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.

(SMCC CORK)

LATEST NEWS
VIEW ALL NEWS