കോർക്ക് സിറോ-മലബാർ സഭാസമൂഹം പരിശുദ്ധ കന്യകാമറിയത്തിന്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും, വി. തോമാസ്ലീഹായുടെയും, വി. അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു.

മെയ് 19 ന് ഞായറാഴ്ച വിൽട്ടൺ സെൻറ് ജോസഫ് ദൈവാലയത്തിൽ 2:30 PM ന് കഴുന്ന് നേർച്ച, പ്രസുദേന്തി ആശീർവാദം, തിരുനാൾ ഏൽപിക്കൽ എന്നിവയോടുകൂടി ആരംഭിച്ച ആഘോഷമായ റാസ കുർബാനയിൽ Fr. Sebastian Vallanthara, Fr. Jilson kokkandathil, Fr. Preyesh Puthussery എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. Alter Boys Animator Sibin K Abraham, SMYM President Abin Baby എന്നിവർ ആഘോഷമായ റാസക്രമമനുസരിച്ചുള്ള കുർബാനയിൽ അൾത്താര ശുശ്രുഷകൾക്ക് നേതൃത്വം നൽകി.
Fr. Shaju Bernard, Fr. Shinu Angadiyath, Fr. Jaison Narikuzhy, Fr. Biju Elanjickal എന്നീ വൈദികർ ആഘോഷങ്ങളിൽ സന്നിഹിതരായിരുന്നു.
Fr. Paul Thettayil ന്റെ കാർമ്മികത്വത്തിൽ, വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ആഘോഷമായ തിരുനാൾ പ്രദക്ഷിണം നടത്തി. കഴുന്ന് നേർച്ചയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

ആദ്യകുർബാന സ്വീകരണം നടത്തിയ കുട്ടികൾ തുവെള്ള വസ്ത്രങ്ങൾ അണിഞ്ഞ് മാലാഖമാരെപ്പാലെ അണിനിരന്നതും, കേരളീയ വസ്ത്രങ്ങൾ അണിഞ്ഞ് 600 ൽപരം ആളുകൾ പൊന്നിൻകുരിശും തിരുസ്വരൂപങ്ങളും മുത്തുക്കുsകളുമേന്തി തങ്ങളുടെ വിശ്വാസപ്രഖ്യാപനത്തിൻ്റെ ബഹുസ്പുരണമെന്നോണം പ്രദക്ഷിണത്തിൽ പങ്കുചേർന്നത് കണ്ട ഐറിഷ് ജനതക്ക് ആശ്ചര്യവും നയനമനോഹരവുമായ കാഴ്ചയായിരുന്നു.

റോയൽ ബീറ്റ്സ് ഒരുക്കിയ മനോഹരമായ ചെണ്ടമേളം പരമ്പരാഗത കേരളത്തനിമയാർന്ന തിരുന്നാൾ പ്രദക്ഷിണത്തെ ഓർമ്മിപ്പിച്ചു.
തുടർന്ന് കമ്യൂണിറ്റി അംഗങ്ങൾ കഴുന്ന് നേർച്ചയിലും സ്നേഹവിരുന്നിലും പങ്കെടുത്തു.

All Ireland Syro-Malabar Catechism Scholarship exam ൽ 7th Class ൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ Ria Maria Ashwin, Biblia 24 മത്സരവിജയികളായ കോർക്ക് ടീമിലെ Shiny Abraham, Christa Joseph, Evelyn Mobin, Diya Lizabeth Anish and Christen Shiju; എന്നിവർക്കും; Bible Quiz cork regional വിജയികളായ Shiny Abraham, Evelyn Mobin, Diya Lizabeth Anish, Christen Shiju Christa Joseph, Christine Ann Shiju, Jasmine Sunu, Tessy Mathew എന്നിവർക്കും സമ്മാനങ്ങൾ നൽകി അനുമോദിച്ചു.

കൈക്കാരൻമാരായ Savio Jose, Abin Joseph, Tessy Mathew എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റിയംഗങ്ങൾ വിപുലമായ ഒരുക്കങ്ങൾ നടത്തിയിരുന്നു.
തിരുനാൾ മനോഹരമായി ഭക്ത്യാദരപൂർവ്വം ആഘോഷിക്കാൻ പ്രയത്നിച്ചവർക്കും, പ്രസുദേന്തിമാർക്കും, ആഘോഷമായ റാസകുർബാനയർപ്പിച്ച Fr. Sebastian vallanthara, Fr. Preyeh Puthussery, സന്നിഹിതരായിരുന്ന മറ്റെല്ലാ വൈദികർക്കും, ആഘോഷങ്ങളിൽ പങ്കുചേർന്നവർക്കും കോർക്ക് syro-malabar സഭാസമൂഹത്തിൻറെ
Chaplain Fr. Jilson Kokandathil കൃതജ്ഞത അറിയിച്ചു.

Jaison Joseph
PRO. SMCCC

LATEST NEWS
VIEW ALL NEWS