കോർക്ക് സിറോ-മലബാർ ചർച്ച് കമ്യൂണിറ്റിയുടെ ജപമാല മാസാചരണ സമാപന ആഘോഷങ്ങൾ ഒക്ടോബർ 27 നു ഞായറാഴ്ച 4:20 PM ന് Wilton St. Joseph ദൈവാലയത്തിൽ ആരംഭിക്കും. ജപമാല സമർപ്പണത്തിലും, ഗായക സംഘത്തിലും, വി. കുർബാനയിലും പിതൃവേദിയംഗങ്ങൾ സജീവ ഭാഗഭാഗിത്വം വഹിക്കും.
വി. കുർബാനക്കുശേഷം പിതൃവേദിയംഗങ്ങൾ തയ്യാറാക്കിയ നേർച്ച ഭക്ഷണം പള്ളിയങ്കണത്തിൽ വിതരണം ചെയ്ത് കൂട്ടായ്മാനുഭവം പങ്കുവയ്ക്കും.

ഈ വർഷത്തെ ഒക്ടോബർ ജപമാലമാസ സമാപനാഘോഷങ്ങളിലും വിശുദ്ധകുർബാനയിലും ഭക്ത്യാദരപൂർവ്വം പങ്കെടുത്ത് തിരുക്കുടുംബത്തിൻ്റെ നാഥയായ പരിശുദ്ധ ദൈവമാതാവിൻ്റെ മാധ്യസ്ഥം വഴിയായി അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി SMCCC Chaplain Rev. Fr. Jilson Kokkandathil അറിയിച്ചു.

Jaison Joseph
PRO SMCCC

LATEST NEWS
VIEW ALL NEWS