കോർക്ക് സിറോ-മലബാർ ചർച്ച് കമ്യൂണിറ്റിയിലെ 15 കുട്ടികൾ ഈ വർഷം ആദ്യകുർബാന സ്വീകരിച്ചു.
ഏപ്രിൽ 28ാം തീയതി ഞായറാഴ്ച 3:30 നു തൂവെള്ള വസ്ത്രങ്ങൾ അണിഞ്ഞ് കുഞ്ഞുമാലാഖമാരെപ്പോലെ തങ്ങളുടെ മാതാപിതാക്കളോടും ബന്ധുമിത്രാതികളോടുമൊപ്പം വിൽട്ടൺ St Joseph ദൈവാലയത്തിൽ ആത്മീയ പോഷണം സ്വീകരിക്കാൻ അണിനിരന്നത് സ്വർഗ്ഗീയ സൗകുമാര്യം തുളുമ്പുന്ന കാഴ്ചയായിരുന്നു.

Chaplain Fr. Jilson Kokkandathil, Fr. Paul Thettayil, Fr. Shaju Bernard എന്നീ വൈദീകർ ചേർന്ന് തിരുക്കർമ്മങ്ങൾ ആരംഭി ച്ചു.
Fr. Paul തെറ്റയിൽ വചനസന്ദേശം നൽകി.
Fr. Shaju Bernard മുഖ്യകാർമ്മികനായിരുന്നു. Fr. Sean Crowly കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

catechism അധ്യാപകരായ Princy, Linta, Savio എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ട പരിശീലനം മാസങ്ങളായി നടത്തിയിരുന്നു.
തിരുക്കർമ്മങ്ങൾക്കുശേഷം ലഘു ഭക്ഷണം സ്വീകരിച്ചു കൊണ്ട് സമുഹമൊന്നാകെ കുട്ടികൾക്ക് ആശംസകളർപ്പിച്ചു.

Chaplain Fr. Jilson ൻ്റെ നിർദ്ദേശപ്രകാരം കൈക്കാരൻമാരായ സാവിയോ, എബിൻ, റ്റെസി എന്നിവരുടെയും മാതാപിതാക്കളുടെയും നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ നടത്തിയിരുന്നു.

കോർക്ക് സിറോ-മലബാർ ചർച്ച് കമ്യൂണിറ്റിയുടെ ഈ ധന്യ നിമിഷങ്ങളിൽ പങ്കുചേർന്ന് കുഞ്ഞുങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുകയും അവരെ അനുഗ്രഹിക്കുകയും ചെയ്ത എല്ലാവർക്കും Chaplain Fr. Jilson Kokkandathil കൃതജ്ഞതയറിയിച്ചു.

Jaison Joseph
PRO SMCCC

LATEST NEWS
VIEW ALL NEWS