ആഗോള കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മാർ ഫ്രാൻസിസ് പാപ്പാ കാലം ചെയ്തു.
ഒരു മാസം മുൻപ് അസുഖബാധിതനായി ചികിത്സയിലായിരുന്ന പരിശുദ്ധ പിതാവ് ഇന്ന് (ഏപ്രിൽ 21)വെളുപ്പിന് നിത്യതയിലേക്ക് വിളിക്കപ്പെട്ടതായി കാർഡിനൽ കെവിൻ ഫാരൽ വർത്തിക്കാനിൽ അറിയിച്ചു.

8ാം നൂറ്റാണ്ടിനു ശേഷം ആദ്യമായാണ് യൂറോപ്പിനുപുറത്തുനിന്നും ഒരു മാർപ്പാപ്പയെ തിരഞ്ഞെടുക്കുന്നത്.

1936 ഡിസംബർ 17 ന് അർജൻറീനയിലെ ബ്യൂൺസൈരസിൽ അദ്ദേഹം ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 1958-ൽ Jesuit സഭയിൽ ചേർന്ന് വൈദിക പഠനം ആരംഭിച്ചു. പഠനം പൂർത്തിയാക്കിയ അദ്ദേഹം 1969-ൽ വൈദികപട്ടം സ്വീകരിച്ച് തൻ്റെ സഭാസേവനം ആരംഭിച്ചു. 1992-ൽ അർജൻറീനയിലെ ബ്യൂൺസൈരസ് രൂപതയുടെ മെത്രാനായി നിയമിതനായി. 2013 മാർച്ച് 13 ന് അദ്ദേഹത്തെ തിരുസഭയുടെ 266-ാംമത്തെ മാർപ്പാപ്പയായി തിരഞ്ഞെടുത്തു.

നിത്യതയിലേക്ക് വിളിക്കപ്പെട്ട പ്രിയപ്പെട്ട ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ ആഗോള സഭയോടൊപ്പം കോർക്ക് സിറോ- മലബാർ സമൂഹവും ദുഃഖത്തിൽ പങ്കുചേരുകയും, പ്രിയ പാപ്പയുടെ ദീപ്തമായ ഓർമ്മകൾക്കു മുൻപിൽ പ്രാർത്ഥനയോടെ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു. 🙏🏼🙏🏼🙏🏼

Jaison Joseph
PRO SMCCC

LATEST NEWS
VIEW ALL NEWS