ലോകരക്ഷകനായ ഉണ്ണിയേശുവിനെ വരവേൽക്കുന്ന, സ്വർഗ്ഗവാസികളും ഭൂവാസികളും ഒരുമിച്ച് ആഘോഷിക്കുന്ന, പൂനിലാവ് വാനിൽ ഒളിവിതറി ശാന്തി ഗീതമായ തെന്നൽ പോലെ ഒരു ക്രിസ്തുമസ് സുദിനം കൂടി വരികയായി. ആഗോള കത്തോലിക്കാ സഭയോട് ചേർന്ന് നിന്നു കൊണ്ട് കോർക്കിലെ സീറോ-മലബാർ സഭാസമൂഹവും ക്രിസ്തുമസ്-ന്യൂഇയറും, പാരീഷ് ഡേയും, സൺഡേസ്കൂൾ വാർഷികവും വർണ്ണാഭമായി ആഘോഷിക്കുന്നു.

ടോഗർ സെൻറ് ഫിൻബാർ GAA ക്ലബ് 

ഹാളിൽ Dec. 28-ാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1 മണിക്ക് വിവിധ കലാപരിപാടികളോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. 5 pm ന് Rev. Fr. Sebastian Puthen പൊതു സമ്മേളനം ഉത്ഘാടനം ചെയ്യും.

വിവിധ ഫാമിലി യൂണിറ്റുകളിൽ നിന്നും സൺഡേ സ്കൂൾ കുട്ടികളിൽ നിന്നും മറ്റ് ഭക്ത സംഘടനകളിൽ നിന്നുമായി നടത്തുന്ന വിവിധങ്ങളായ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടും.

കോർക്ക് സീറോ-മലബാർ സഭാസമൂഹത്തിന്റെ ഈ വർഷത്തെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളുടെ വിജയത്തിനായി ബഹുമാനപ്പെട്ട ചാപ്ലൈൻ Rev. Fr. ജിൽസൺ കോക്കണ്ടത്തിലിന്റേയും, General Convener സാവിയോ ജോസിന്റേയും നേതൃത്വത്തിൽ പ്രതിനിധി യോഗാംഗങ്ങൾ, സൺഡേ സ്കൂൾ അധ്യാപകർ, PTA പ്രതിനിധികൾ, എന്നിവരുൾപ്പെടുന്ന വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

പരിപാടികളുടെ ചിലവിനായുള്ള തുക എൻട്രി ഫീസായി കണ്ടെത്തുന്നതാണ്. ഹാളിന്റെ വാടകയും ചായയും ചെറുകടിയും വിഭവ സമൃദ്ധമായ ക്രിസ്തുമസ് സദ്യയും ശബ്ദ വെളിച്ച ക്രമീകരണങ്ങൾക്കുമുള്ള ചിലവുകളുമാണ് സാധാരണയായി നമുക്ക് ഉണ്ടാവുന്നത്. ആ തുക കണ്ടെത്തുന്നതിനായി 5 വയസ്സിൽ താഴെ ഉള്ള കുട്ടികൾക്ക് ഫ്രീ എൻട്രിയും 6 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കും, കാറ്റക്കിസം പഠിക്കുന്ന കുട്ടികൾക്കും 10 യൂറോയും 18 വയസ്സ് മുതൽ ഉള്ള മറ്റെല്ലാവർക്കും 15 യൂറോയും എന്ന ക്രമത്തിൽ എൻട്രി ടിക്കറ്റ് നിരക്കുകൾ നിജപ്പെടുത്തിയിരിക്കുന്നു.

അന്നേ ദിവസം പൊതു സമ്മേളന മധ്യേ മതബോധന ക്ലാസുകളിൽ 100 % ഹാജർ നേടിയ കുട്ടികൾക്കും, പരീക്ഷയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർക്കും പൊതു വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കും ഉള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.

കോർക്ക് സിറോ-മലബാർ കത്തോലിക്കാ സഭാ സമൂഹത്തിന്റെ ഏറ്റവും വലിയ ആഘോഷ സായാഹ്നത്തിലേയ്ക്ക് നിങ്ങൾ ഏവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി SMCCC Chaplain Rev. Fr. Jilson Kokkandathil അറിയിച്ചു.

Jaison Joseph
PRO SMCCC

LATEST NEWS
VIEW ALL NEWS