കോർക്ക് ആൻഡ് റോസ്സ് രൂപതയുടെ മെത്രാൻ മാർ ഫിൻറൻ ഗാവിൻ തന്റെ രൂപതയിലെ സിറോ-മലബാർ സഭാ-സമൂഹത്തെ സന്ദർശിക്കും. തന്റെ അജപാലന ദൗതൃത്തിൻ്റെ ഭാഗമായി ആണ് ഈ ഏകദിന സന്ദർശനം.

December 15 നു ഞായറാഴ്ച 4:00 pm ന് അദ്ദേഹം പ്രതിനിധിയോഗാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് 5 മണിക്ക് അഭിവന്ദ്യ പിതാവിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ വി. കുർബാന ആരംഭിക്കും. തുടർന്ന് Catechism വിദ്യാർത്ഥികൾക്കും വിശ്വാസിസമൂഹത്തിനും വചന സന്ദേശം നൽകി അനുഗ്രഹപ്രഭാഷണം നടത്തും. വിശുദ്ധ കുർബാനക്കുശേഷം അഭിവന്ദ്യപിതാവ് യുവജനങ്ങളുമായി സംവദിക്കും.

കോർക്ക് സിറോ-മലബാർ സഭാസമൂഹത്തെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷപ്രദമായ ഈ സന്ദർശനവേളയിൽ കാറ്റക്കിസം കുട്ടികളും മാതാപിതാക്കളും മറ്റെല്ലാ അംഗങ്ങളും കൃത്യ സമയത്ത് എത്തിച്ചേരുവാനും വി. കുർബാനയിൽ സംബന്ധിക്കുവാനും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി SMCCC Chaplain Rev. Fr. Jilson Kokkandathil അറിയിച്ചു.

Jaison Joseph
PRO, SMCCC

LATEST NEWS
VIEW ALL NEWS