കോർക്ക് സീറോ-മലബാർ ചർച്ച് കമ്യുണിറ്റിയുടെ ഈ വർഷത്തെ ക്രിസ്തുമസ്സ് തിരുക്കർമ്മങ്ങൾ 24 ന് ഞായറാഴ്ച 3 pm ന് SMA Wilton St. Joseph’s ദൈവാലയത്തിൽ ആരംഭിക്കും.

തിരുക്കർമ്മങ്ങൾക്കുശേഷം SMA ഹാളിൽ ചേരുന്ന കമ്യൂണിറ്റി കൂട്ടായ്മയിൽ, ലോക രക്ഷകനായി പിറന്ന ഉണ്ണിയീശോയുടെ പിറവി വിളിച്ചറിയിക്കുന്ന Carol ഗാനങ്ങൾ സമൂഹമൊന്നടങ്കം ആലപിക്കും. തുടർന്ന് Christmas Cake മത്സരം നടത്തും. സമ്മാനാർഹമാകുന്ന കേക്കുകൾ ലേലം ചെയ്യുന്നതുമാണ്.

തിരുക്കർമ്മങ്ങളിൽ ഭക്ത്യാദരപൂർവ്വം പങ്കെടുക്കുവാനും, എളിമയുടെയും ലാളിത്യത്തിന്റേയും പ്രതീകമായി പുൽക്കൂട്ടിൽ ജാതനായ ഉണ്ണീശോയുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാനും,
തുടർന്ന് SMA hall-ൽ ചേരുന്ന കൂട്ടായ്മയിൽ വൈവിധ്യമാർന്ന ക്രിസ്തുമസ് കേക്കുകളുടെ രുചിക്കൂട്ടുകൾ ആസ്വദിക്കുവാനും, ഒപ്പം ക്രിസ്തുമസ്സിന്റെ സന്തോഷാനുഭവങ്ങൾ പങ്കുവയ്ക്കാനും പരസ്പരം ആശംസകൾ അർപ്പിച്ച് സൗഹൃദങ്ങൾ പങ്കിടാനും എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി chaplain
Fr. Jilson Kokandathil അറിയിച്ചു.

Jaison Joseph
PRO, SMCCC

LATEST NEWS
VIEW ALL NEWS