മാലോ: കോർക്ക് SMCCC, സെന്റ് അൽഫോൻസ യൂണിറ്റ് അംഗമായ സണ്ണി തോമസിന്റെ മാതാവും, മോനിപ്പള്ളി ഇലവുങ്കൽ തോമസിന്റെ ഭാര്യയുമായ മേരി തോമസ് (82) നിര്യാതയായി. സംസ്കാരം 23/04/22 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക്, മോനിപ്പള്ളി തിരുഹൃദയ ദേവാലയത്തിൽ. പരേത, പിറവം വിരിയപ്പള്ളിൽ കുടുംബാംഗമാണ്.

മക്കൾ : ജോമി, സണ്ണി (കോർക്ക്, അയർലണ്ട് ), ജോഷി, ജോളി, മിനി.
മരുമക്കൾ : ആൻസി, മിനി (കോർക്ക്), മേഴ്‌സി, ജേക്കബ്, ജോസ്.

കോർക്ക് സീറോ മലബാർ സഭാ സമൂഹം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും, അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.

(SMCCC Cork)

LATEST NEWS
VIEW ALL NEWS
    Feed has no items.

Catholic News