കോർക്ക് സിറോ-മലബാർ കാത്തലിക്ക് ചർച്ച് കമ്യൂണിറ്റി ഒക്ടോബർ 29 ന് ‘ഇൻറർനാഷണൽ റോസറി ഡേ’ ആഘോഷം നടത്തി. വിൽട്ടൺ St. Joseph ദൈവാലയത്തിൽ ഒക്ടോബർ മാസ ജപമാല സമർപ്പണ സമാപനാഘോഷങ്ങൾ ഇൻറർനാഷണൽ റോസറി ഡേ ആയി ആചരിക്കുകയായിരുന്നു.

ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ ഇരുപത്തിയഞ്ചോളം പ്രമുഖ ഭാഷകളിൽ ലോകസമാധാനത്തിനുവേണ്ടിയുള്ള ജപമാലയർപ്പണത്തിനായി മതബോധന വിദ്യാർത്ഥികൾ അണിനിരന്നത് മരിയ-ഭക്തിയുടെയും മാനവീകതയുടെയും ഉദാത്ത മാതൃകയായി. വിശുദ്ധ കുർബാന എഴുന്നള്ളിച്ച് നടന്ന കൊന്ത നമസ്കാരം വിശുദ്ധ കുർബാനയുടെ വാഴ്‌വോട് കൂടി സമാപിച്ചു. തുടർന്ന് ബലിയർപ്പകനായ ഫാദർ ജിൽസൺ കോക്കണ്ടത്തിലിനോട് ചേർന്ന് സമൂഹം ഏക മനസ്സോടെ പരിശുദ്ധ കുർബാന അർപ്പിച്ചു.

ശ്രീ. ജയ്സൺ ജോസഫിന്റെ നേതൃത്വത്തിൽ ഹെഡ്മാസ്റ്റർ ലിജോ ജോയിയും, സിബിൻ K എബ്രഹാമും മറ്റ് മതാധ്യാപകരും കുട്ടികളും ഒരുക്കിയ ഇൻറ്റർനാഷനൽ റോസറി, ശ്രീ. ആൻറണി പൗലോസിന്റെ നേതൃത്വത്തിലുള്ള ഗായക സംഘം ഭക്തി സാന്ദ്രമായ ഗാനങ്ങളാൽ വിശ്വാസി സമൂഹത്തെ ഒരു സ്വർഗ്ഗീയ അനുഭൂതിയിലേയ്ക്ക് എത്തിച്ചു.

വിശുദ്ധ കുർബാനക്കുശേഷം പള്ളിയങ്കണത്തിൽ, പിതൃവേദിയുടെ നേതൃത്വത്തിൽ ഒരുക്കിയ നേർച്ച ഉണ്ണിയപ്പം സ്വീകരിച്ചുകൊണ്ട്, സമൂഹമൊന്നാകെ സ്നേഹവും കൂട്ടായ്മയും പങ്കുവച്ചു.

Jaison Joseph
P.R.O. SMCCC. Cork

LATEST NEWS
VIEW ALL NEWS