ലോകരക്ഷകനായ ഉണ്ണിയേശുവിനെ വരവേൽക്കുന്ന, സ്വർഗ്ഗവാസികളും ഭൂവാസികളും ഒരുമിച്ച്  ആഘോഷിക്കുന്ന ക്രിസ്തുമസ് സുദിനം വരുകയായി.  ആഗോള കത്തോലിക്കാ സഭയോട് ചേർന്ന് നിന്നുകൊണ്ട് കോർക്കിലെ സീറോ-മലബാർ സഭാസമൂഹവും ക്രിസ്തുമസ് -ന്യൂഇയറും, സൺഡേസ്കൂൾ വാർഷികവും വർണ്ണാഭമായി ആഘോഷിക്കും.
 
റ്റോഗർ സെൻ്റ് ഫിൻബാർ GAA ക്ലബ് ഹാളിൽ  Dec. 29-ാം തീയതി  ഉച്ചകഴിഞ്ഞ് 2 മണിക്ക് വിവിധ കലാപരിപാടികളോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. 5 pmന്  നിയുക്ത   സീറോ-മലബാർ കോർഡിനേറ്റർ  ജനറൽ ഫോർ അപ്പസ്തോലിക്  വിസിറ്റേഷൻ Rev. Fr. ക്ലമൻറ് പടത്തിപറമ്പിൽ  പൊതു സമ്മേളനം ഉത്ഘാടനം ചെയ്യും. 
വിവിധ ഫാമിലി യൂണിറ്റുകളിൽനിന്നും സൺഡേ സ്കൂൾ കുട്ടികളിൽനിന്നും നടത്തുന്ന വിവിധങ്ങളായ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.  
 
കോർക്ക് സീറോ-മലബാർ  സഭാസമൂഹത്തിന്റെ ഈ വർഷത്തെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളുടെ വിജയത്തിനായി ബഹുമാനപ്പെട്ട ചാപ്ലൈൻ Rev. Fr. ജിൽസൺ കോക്കണ്ടത്തിലിൻ്റെയും പ്രതിനിധിയോഗാംഗങ്ങളുടെയും, സൺഡേസ്കൂൾ  റ്റീചേഴ്സിന്റെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
 
PRO
SMCCC
LATEST NEWS
VIEW ALL NEWS