കോർക്ക് ആൻഡ് റോസ്സ് രൂപതയുടെ മെത്രാൻ മാർ ഫിൻറൻ ഗാവിൻ തന്റെ രൂപതയിലെ സിറോ-മലബാർ സഭാ-സമൂഹത്തെ സന്ദർശിച്ചു. തന്റെ അജപാലന ദൗതൃത്തിൻ്റെ ഭാഗമായുള്ളതായിരുന്നു ഈ ഏകദിന സന്ദർശനം.
മാർച്ച് 19-ാം തീയതി ഞായറാഴ്ച 3 .30 ന് എത്തിച്ചേർന്ന അഭിവന്ദ്യ പിതാവിനെ കമ്യൂണിറ്റിയുടെ chaplain Fr. Jilson കോക്കണ്ടത്തിലിൻ്റെയും പ്രതിനിധിയോഗാംഗങ്ങളുടെയും നേതൃത്വത്തിൽ പൂച്ചെണ്ടു നൽകി സ്വീകരിച്ചു. തുടർന്ന് അദ്ദേഹം പ്രതിനിധിയോഗഅംഗങ്ങളുമായി കൂടിക്കാഴ്ചനടത്തി. കമ്യൂണിറ്റിയുടെ വളർച്ചക്കുവേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്ന കൈക്കാരൻമാരെയും കമ്മിറ്റി അംഗങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
അയർലണ്ടിലെ സിറോ-മലബാർ ചർച്ച് കമ്യൂണിറ്റിയുടെ എല്ലാവിധ പ്രവർത്തനങ്ങളെയും പിതാവ് അഭിനന്ദിക്കുകയും, കേവലം കമ്യുണിറ്റിയിൽ മാത്രം ഒതുങ്ങാതെ ഐറിഷ് കാത്തലിക് ചർച്ചിൻ്റെ എല്ലാപ്രവർത്തനങ്ങളിലും സിറോ-മലബാർ സഭാ-സമൂഹത്തിന്റെ സജീവ പങ്കാളിത്തം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നതായി അദ്ദേഹം ഓർമ്മിപ്പിച്ചു.
4:30- ന് SMA ചർച്ചിൽ ഒരുമിച്ച്കൂടിയ catechism കുട്ടികളെയും, മാതാപിതാക്കളെയും, അധ്യാപകരെയും പിതാവ് സന്ദർശിച്ചു. തന്റെ രൂപതയിലെ സിറോ-മലബാർ സഭാ സമൂഹം വിശ്വാസപരിശീലനത്തിനായി എത്രയധികം പ്രാധാന്യമാണ് കൊടുത്തിരിക്കുന്നതെന്നതിൻ്റെ തെളിവാണിതെന്ന് 200-ൽപരം കുട്ടികളെ കണ്ടു സംസാരിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിശ്വാസപരിശീലനം സിദ്ധിച്ച കുട്ടികളും യുവജനങ്ങളുമാണ് തിരുസഭയുടെ ഊർജ്ജവും പ്രചോദനവുമെന്ന് അദ്ദഹം പ്രത്യേകം അനുസ്മരിച്ചുകൊണ്ട് അധ്യാപകർക്കും കുട്ടികളുടെ മാതാപിതാക്കൾക്കും നന്ദിയറിയിച്ചു.
കമ്യൂണിറ്റിയിലെ യുവജനങ്ങളുടെ ആത്മീകവും ഭൗതികവുമായ പ്രവർത്തനങ്ങൾ ഐറിഷ് യുവാക്കൾക്കും പ്രചോദനമാകണമെന്ന ആഗ്രഹം അദ്ദേഹം SMYM ലെ യുവജനങ്ങളുമായി പങ്കുവെച്ചു.
തുടർന്ന് സമൂഹത്തോടൊപ്പം ദിവ്യബലിയർപ്പിക്കുകയും വചന സന്ദേശം നൽകുകയും ഈ സമുഹത്തോടൊപ്പം ആയിരിക്കുവാൻ സാധിച്ചതിലുള്ള സന്തോഷം അറിയിക്കുകയും ചെയ്തു.
കോർക്ക് സിറോ-മലബാർ സഭാ-സമൂഹത്തിനുവേണ്ടി chaplain Fr. Jilson കോക്കണ്ടത്തിൽ നന്ദിയറിയിച്ചു.
Jaison Joseph
PRO, SMCCC
Photos: Ebin
-
13 traditions for keeping an Advent attitude
by OSV News on December 4, 2024 at 5:00 pm
-
Catholic agency ‘will follow’ Lebanon’s displaced ‘wherever they settle’ after ceasefire
by Gina Christian on December 4, 2024 at 3:00 pm
-
Biden’s controversial pardon of son Hunter brings mixed reaction, potential consequences
by Kate Scanlon on December 4, 2024 at 1:00 pm
-
Pope asks the faithful to pray for God’s gift of hope
by Carol Glatz on December 4, 2024 at 12:00 pm
-
Archbishop Sheen’s canonization ‘inevitable’ amid growing devotion, says foundation head
by Gina Christian on December 4, 2024 at 11:00 am
-
Preparations begin for opening Holy Doors at Vatican, Rome basilicas
by Cindy Wooden on December 3, 2024 at 6:30 pm
-
Caritas Georgia head: ‘We are being torn apart’ amid political upheaval, protests
by Gina Christian on December 3, 2024 at 1:00 pm
-
Supreme Court gets set for oral arguments over state’s gender transition ban for minors
by Kate Scanlon on December 3, 2024 at 11:00 am
-
Trump to attend Notre Dame Cathedral’s reopening ceremonies
by Gina Christian and Kate Scanlon on December 3, 2024 at 3:26 am
-
Notre Dame shines bright as French president visits days before the ‘grande réouverture’
by Caroline de Sury on December 2, 2024 at 10:00 pm