കോർക്ക് സീറോമലബാർ ചർച്ച് കമ്യൂണിറ്റിയുടെ ഈ വർഷത്തെ ക്രിസ്തുമസ്സ് തിരുക്കർമ്മങ്ങൾ 24 ന് 4 pm ന് SMA Wilton St. Joseph’s ദൈവാലയത്തിൽ ആരംഭിച്ചു. Chaplain Fr. Jilson Kokandathil മുഖ്യ കാർമ്മികത്വം വഹിച്ചു. ലോകരക്ഷകനായി മനുഷ്യാവതാരം ചെയ്ത ദൈവപുത്രനായ ഉണ്ണീശോയുടെ ജനനം സ്വർഗ്ഗത്തിലുള്ളവർക്കും ഭൂവാസികൾക്കും ഒരുപോലെ സന്തോഷവും ആനന്ദവും സമാധാനവും നൽകുന്ന മഹാനുഭവമാണെന്ന്, അദ്ദേഹം പിറവിത്തിരുനാളിന്റെ മംഗളങ്ങൾ ആശംസിച്ചുകൊണ്ട് ഓർമ്മിപ്പിച്ചു.
 
തിരുക്കർമ്മങ്ങൾക്കുശേഷം SMA ഹാളിൽ ചേർന്ന കമ്യൂണിറ്റിയുടെ കൂട്ടായ്മയിൽ, ക്രിസ്സ്തുമസ്സ് കേക്കും വൈനും ആസ്വദിച്ചുകൊണ്ട് അംഗങ്ങൾ പരസ്പരം ക്രിസ്തുമസ് ആശംസകൾ അർപ്പിക്കുകയും, സൗഹൃദങ്ങൾ പുതുക്കുകയും ചെയ്തു.  
തുടർന്ന് Christmas Cake മത്സരം നടത്തി . സമ്മാനാർഹമായ കേക്കുകൾ ലേലം ചെയ്തു. കമ്യൂണിറ്റി അംഗങ്ങൾ ലേലത്തിൽ ആവേശപൂർവ്വം പങ്കെടുത്ത കാഴ്ച വളരെ മനോഹരമായിരുന്നു. 
SMA Parish Priest Fr. Michael O’Leary ആഘോഷപരിപാടികളിൽ സന്നിഹിതനായിരുന്നു.
 
SMYM ൻ്റെ നേതൃത്വത്തിൽ മനോഹരമായ Christmas tree/raffle  നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു.
 
തിരുക്കർമ്മങ്ങളിലും, തുടർന്ന് SMA hall -ലെ സമ്മേളനത്തിലും പങ്കുചേർന്ന ചർച്ച് കമ്യൂണിറ്റി അംഗങ്ങൾക്കും, ആഘോഷപരിപാടികൾ ഭംഗിയായി ചെയ്യാൻ സഹായിച്ച കൈക്കാരൻമാർക്കും, പ്രതിനിധിയോഗ അംഗങ്ങൾക്കും ബഹു. ജിൽസണച്ചൻ നന്ദിയറിയിച്ചു. 
 
PRO
SMCCC
LATEST NEWS
VIEW ALL NEWS