കോർക്ക് സിറോ-മലബാർ സഭാസമൂഹം പരിശുദ്ധ കന്യകാമറിയത്തിന്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും, വി. തോമാസ്ലീഹായുടെയും, വി. അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു.

മെയ് 21 ന് ഞായറാഴ്ച വിൽട്ടൺ സെൻറ് ജോസഫ് ദൈവാലയത്തിൽ 4 PM ന് പ്രസുദേന്തി ആശീർവാദം, തിരുനാൾ ഏൽപിക്കൽ എന്നിവയോടുകൂടി ആരംഭിച്ച തിരുനാൾ ആഘോഷങ്ങളിൽ Fr. Roy vattackattu മുഖ്യകാർമ്മികനായിരുന്നു. Fr. Paul Thettayil ന്റെ കാർമ്മികത്വത്തിൽ, വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ആഘോഷമായ തിരുനാൾ പ്രദക്ഷിണം നടത്തി. Fr. Shaju Bernard, Fr. Jilson Kokkandathil, Fr. Shinu Varghese എന്നിവർ തിരുക്കർമ്മങ്ങളിൽ സഹകാർമ്മികരായിരുന്നു. കഴുന്ന് നേർച്ചയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

ആദ്യകുർബാന സ്വീകരണം നടത്തിയ കുട്ടികൾ തുവെള്ള വസ്ത്രങ്ങൾ അണിഞ്ഞ് മാലാഖമാരെപ്പാലെ അണിനിരന്നതും, കേരളീയ വസ്ത്രങ്ങൾ അണിഞ്ഞ് 450-ൽപരം ആളുകൾ പൊന്നിൻകുരിശും തിരുസ്വരൂപങ്ങളും മുത്തുക്കുടകളുമേന്തി തങ്ങളുടെ വിശ്വാസപ്രഖ്യാപനത്തിൻ്റെ ബഹുസ്പുരണമെന്നോണം പ്രദക്ഷിണത്തിൽ പങ്കുചേർന്നത് കണ്ട ഐറിഷ് ജനതക്ക് ആശ്ചര്യവും നയനമനോഹരവുമായ കാഴ്ചയായിരുന്നു.

റോയൽ ബീറ്റ്സ് ഒരുക്കിയ മനോഹരമായ ചെണ്ടമേളം പരമ്പരാഗത കേരളത്തനിമയാർന്ന തിരുന്നാൾ പ്രദക്ഷിണത്തെ ഓർമ്മിപ്പിച്ചു.
തുടർന്ന് കമ്യൂണിറ്റി അംഗങ്ങൾ കഴുന്ന് നേർച്ചയിലും സ്നേഹവിരുന്നിലും പങ്കെടുത്തു.

കൈക്കാരൻമാരായ Tessy Mathew, Savio Jose, Abin Joseph എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റിയംഗങ്ങൾ വിപുലമായ ഒരുക്കങ്ങൾ നടത്തിയിരുന്നു.
തിരുനാൾ മനോഹരമായി ഭക്ത്യാദരപൂർവ്വം ആഘോഷിക്കാൻ പ്രയത്നിച്ചവർക്കും, പ്രസുദേന്തിമാർക്കും, ആഘോഷങ്ങളിൽ പങ്കുചേർന്നവർക്കും കോർക്ക് syro-malabar സഭാസമൂഹത്തിൻറെ
Chaplain Fr. Jilson Kokandathil കൃതജ്ഞത അറിയിച്ചു.

Jaison Joseph
PRO. SMCCC

(Please see the links for photos and videos)

https://www.youtube.com/watch?v=jWXQH6SbNt8

https://syromalabarchurch.ie/photo-gallery-2023/nggallery/photo-gallery-2023/thirunal-2023

 

LATEST NEWS
VIEW ALL NEWS