കോർക്ക് സീറോ-മലബാർ കത്തോലിക്ക സഭാംഗമായ ലിൻറ്റ ഫ്രാൻസിസും വാട്ടർഫോർഡ് സീറോ-മലബാർ  സഭാംഗമായ  ജിജോ ജോസഫും, വാട്ടർഫോർഡ് ന്യൂടൗൺ പള്ളിയിൽ വച്ച്, ഫാദർ സിബി അറയ്ക്കലിന്റെ  കാർമ്മികത്വത്തിൽ വിവാഹിതരായി. ജിജോ കോതമംഗലം കുത്തുകുഴി വട്ടവയലിൽ ഗ്രേസി ജോസഫിന്റെയും, പരേതനായ വി. ജി. ജോസഫിന്റെയും പുത്രനാണ്. ലിൻറ്റ കിഴക്കമ്പലം, അമ്പലത്തിങ്കൽ ഫ്രാൻസിസ് ആന്റണി, ജെയ്മി ഫ്രാൻസിസ് ദമ്പതികളുടെ മകളാണ്. കോർക്ക് സീറോ-മലബാർ സഭയിലെ സജീവ അംഗമായ ലിൻറ്റ, 2018-19, 2019-20 വർഷങ്ങളിൽ വേദപാഠ അധ്യാപികയായി സേവനം അനുഷ്ഠിച്ചിരുന്നു. നവ വധൂവരന്മാരെ അനുമോദിക്കുന്നതോടൊപ്പം, അവരുടെ മുമ്പോട്ടുള്ള ജീവിതത്തിൽ എല്ലാവിധ ദൈവാനുഗ്രഹവും ലഭ്യമാകട്ടെ എന്നു പ്രാർത്ഥിക്കുകയും ചെയ്യുന്നു…

ആശംസകളോടെ,

Syro-Malabar Catholic Church of Cork

LATEST NEWS
VIEW ALL NEWS

Catholic News