കോർക്കിലെ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ഇക്കഴിഞ്ഞ പ്രതിനിധി യോഗത്തിൽ തീരുമാനിക്കപ്പെട്ട കാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ സമൂഹത്തിൽ നടക്കുന്ന ചർച്ചകളിലെ സംശയങ്ങൾക്കു ഒരു വിശദീകരണം താഴെ കൊടുക്കുന്നു.
- എല്ലാ മെമ്പേഴ്സിനും പുതിയ രജിസ്ട്രേഷൻ : കോർക്ക്സീറോ മലബാർ ചർച്ച് ഇപ്പോൾ ഒരു ചാരിറ്റബിൾ ട്രസ്റ്റ് ആയി രൂപപ്പെട്ട കാര്യം എല്ലാവർക്കും അറിയാമല്ലോ. ഇത് സഭയുടെ ചട്ടക്കൂടിൽ നിന്നുകൊണ്ട് CORK & ROSS രൂപതയുടെയും യൂറോപ്പിലെ സീറോമലബാർ അപ്പസ്തോലിക് വിസിറ്റേഷന്റെയും അനുവാദത്തോടെ തുടങ്ങിയ ഒരു സംരംഭമാണ്. ഇത് നമ്മൾ ഈ നാട്ടിലെ നിയമങ്ങൾക്കും നടപടി ക്രമങ്ങൾക്കും ബാധകമായാണ് ആരംഭിച്ചിട്ടുള്ളത്. ഇത് മൂലം നമ്മുടെ പ്രവർത്തനങ്ങൾക്കു കൂടുതൽ സുതാര്യതയും അക്കൗണ്ടബിലിറ്റിയും കൈവരുന്നു. ഈ നിയമങ്ങൾ പ്രകാരം ഇതിലെ അംഗങ്ങൾ ആയ നമ്മുടെ കമ്മ്യൂണിറ്റി മെംബേർസ് സ്വയം ഒപ്പിട്ടു സമർപ്പിച്ച സ്വന്തം DETAILS AND CONSENT ഫോം നമ്മളുടെ പക്കൽ ഉണ്ടായിരിക്കേണ്ടതാണ്. ഇത് GDPR നിയമങ്ങൾക്കു വിധേയമായതിനാൽ സ്വകാര്യതയും ഉണ്ടായിരിക്കും. പ്രത്യേകിച്ച് നമ്മുടെ കുട്ടികൾ ഒത്തുചേരുന്ന വേദപാഠം പോലുള്ള അവസരങ്ങളിൽ അവരുടെ ഉത്തരവാദിത്തം നമ്മളിൽ നിക്ഷിപ്തമായതുകൊണ്ട് നിങ്ങളുടെ കോൺടാക്ട് ഡീറ്റെയിൽസ് സഹിതം കൺസെൻറ് ഒപ്പിടാതെ കുട്ടികളെ ഇനി മുതൽ വേദപാഠം പഠിപ്പിക്കാൻ നിയമപരമായി സാധിക്കയില്ല. മാത്രവുമല്ല, CORK & ROSS രൂപതയുടെ CHILD SAFE GUARDING POLICY നമ്മൾ കർശനമായി പാലിക്കേണ്ടതിനാലും, ഇൻഷുറൻസ് ആവശ്യമായതിനാലും ഇതിലെ അംഗങ്ങൾ അല്ലാത്തവരുടെ കുട്ടികൾക്ക് വേദപാഠം നൽകുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ എല്ലാവരും മനസ്സിലാക്കുകയും, സഹകരിക്കുകയും ചെയ്യണമെന്നു വിനീതമായി ഓർമിപ്പിക്കുന്നു.
- സീറോ മലബാർ സഭയുടെ നിയമങ്ങളും ഒരു പ്രതിനിധി യോഗവും പൊതുയോഗവും പാലിക്കേണ്ടസാമാന്യ മര്യാദകളും നമ്മുടെ ബൈ-ലോ യിൽ പ്രസ്താവിക്കുന്നുണ്ട്. പ്രതിനിധി യോഗത്തിലോ പൊതുയോഗത്തിലോ ഭൂരിപക്ഷം അംഗീകരിച്ച കാര്യങ്ങളാണ് നമ്മൾ നടപ്പാക്കുന്നത്. നമ്മുടെ വ്യക്തിപരമായ അഭിപ്രായം അതിനു എതിരാണെങ്കിൽ തന്നെ ഈ തീരുമാനങ്ങൾ അംഗീകരിക്കാൻ പ്രതിനിധികളും, കൈക്കാരൻമാരും ഉൾപ്പെടെ എല്ലാ അംഗങ്ങളും ഒരുപോലെ ബാധ്യസ്ഥരാണ്. Church support എന്ന ആശയം തന്നെ ഇപ്പോൾ നടന്നു പോകുന്നതുപോലെ മുമ്പോട്ടുള്ള വർഷങ്ങളിലും പള്ളി കാര്യങ്ങൾ സുഗമമായി നൽകുന്നതിന് വേണ്ടിയാണ്. അതുകൊണ്ടു പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെടുന്നവർ Church Support സഹിതം എല്ലാ കാര്യങ്ങളിലും പള്ളിയുടെ നിയമങ്ങൾ പാലിക്കുന്നവർ ആയിരിക്കേണ്ടതാണ്. എന്നാൽ സ്വന്തം അഭിപ്രായവും കുടുംബ കൂട്ടായ്മ അംഗങ്ങളുടെ അഭിപ്രായങ്ങളും without any prejudice or obligations കമ്മിറ്റികളിൽ അറിയിക്കുകയും ചെയ്യാവുന്നതുമാണ്.
- പള്ളിയിലെ ക്യാഷ് ഡീലിങ്സ് കഴിവതും ഒഴിവാക്കി ഇലക്ട്രോണിക് ട്രാൻസാക്ഷൻസ് / ബാങ്ക് മുഖേനയുള്ള payments ആക്കണം എന്ന് പറയുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന്, നമ്മൾ ഇപ്പോൾ ഒരു legal ചട്ടക്കൂടിനകത്തു നിന്ന് പ്രവർത്തിക്കുന്നതിനാൽ വ്യവഹാരങ്ങളിൽ സുതാര്യതയും അക്കൗണ്ടബിലിറ്റിയും ആവശ്യമായത് കൊണ്ടാണ് . വ്യക്തികൾ നൽകുന്ന ഡൊണേഷൻസ് അല്ലെങ്കിൽ church support-നു ഒരു legality എന്തുകൊണ്ടും ആവശ്യമാണ്. തന്നെയുമല്ല ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈ അക്കൗണ്ടിലേക്കു വരുന്ന church support or monthly subscription നമുക്ക് വർഷാവസാനം tax back നേടി തരികയും ചെയ്യും. പള്ളിയുടെ account maintenance കൂടുതൽ എളുപ്പവും സുതാര്യവും ആയി തീരുകയും ചെയ്യും. ഇത് കൊണ്ടാണ് പ്രതിനിധി യോഗം ബാങ്ക് വഴിയുള്ള പണമിടപാടിന് മുൻഗണന നൽകുന്നത്.
4 . നമ്മുടെ ഇടയിൽ കുറെയധികം കുടുംബങ്ങൾ ഇപ്പോൾ വീട് വാങ്ങിയും മറ്റും പുതിയ പ്രദേശങ്ങളിലേക്കു മാറിത്താമസിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ അതൊന്നും പള്ളിയിലെ റെക്കോർഡ്സിൽ അപ്ഡേറ്റഡ് ആയിട്ടില്ല. അതുകൊണ്ടു തന്നെ ചില ഫാമിലി യൂണിറ്റുകൾ എണ്ണത്തിൽ ശുഷ്കമാവുകയും മറ്റു ചില യൂണിറ്റുകൾ എണ്ണം കൂടുകയും ചെയ്തിട്ടുണ്ട്. മേല്പറഞ്ഞ രജിസ്‌ട്രേഷൻ ഫോം എല്ലാവരും തന്നു കഴിയുമ്പോൾ ഇക്കാര്യത്തിൽ ഒരു ഏകദേശ രൂപം കൈവരികയും അപ്പോൾ അതാതു പ്രതിനിധികളോടും (അവർ മെമ്പേഴ്സിനോടും) അഭിപ്രായം ചോദിച്ചതിന് ശേഷം മാത്രം പുതിയ ഫാമിലി യൂണിറ്റ് മാപ്പ് തയ്യാറാക്കുന്നതായിരിക്കും.
- കഴിഞ്ഞ 10 വര്ഷങ്ങളിലേറെയായി നടത്തിപ്പോരുന്ന വേദപാഠ ക്ലാസുകൾ ഒരു മുടക്കവും കൂടാതെ നടക്കുന്നത് നിങ്ങൾ ഓരോരുത്തരുടെയും സഹകരണം ഒന്ന് കൊണ്ട്മാത്രമാണ്. SMA യിലെ Fr. Cormac അച്ചന്റെ നമ്മോടുള്ള അടുപ്പവും താല്പര്യവും സഹകരണവും കൊണ്ട് 2018 വരെ നമ്മൾ പ്രതിനിധികൾ തീരുമാനിക്കുന്ന ഒരു തുക SMA യിൽ എല്ലാ വർഷവും കൊടുത്തു പോന്നിരുന്നു, വേദപാഠവും അനുബന്ധ കാര്യങ്ങളും നടത്താൻ SMA സെന്റർ നമുക്ക് വിട്ടു തരികയും ചെയ്യുമായിരുന്നു. നമ്മളിൽ ഓരോരുത്തർക്കും അറിയാം എത്ര പേരാണ് ഇക്കഴിഞ്ഞ വർഷങ്ങളിൽ ഒക്കെ church support കൊടുത്തു ഇതിൽ പങ്കാളികൾ ആയിട്ടുള്ളതെന്നു. എന്നാൽ 2019 മുതൽ ഈ സ്ഥിതി മാറുകയും കർശന rent/fee നിബന്ധനകളോടെ മാത്രമേ പള്ളിയും SMA സെൻറ്ററും നമുക്കായി നൽകാൻ സാധിക്കുകയുള്ളൂ എന്നും അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ വര്ഷം വേദപാഠത്തിനായി ഫീ നിശ്ചയിക്കുകയും നിങ്ങളിൽ ഒരു വലിയ ശതമാനം കുടുംബങ്ങൾ അത് തന്നു സഹകരിക്കുകയും ചെയ്തു. അങ്ങിനെ പിരിഞ്ഞു കിട്ടിയ തുക (around 2300 യൂറോ) യിൽ നിന്നും 2150 യൂറോ ഇതിനോടകം ഫീസ് ആയി നൽകുകയും SMA church ഉപയോഗത്തിന് നമ്മുടെ contribution 3000 (2500 + 500 for CCTV installation) ആയി നൽകുകയും ചെയ്തിട്ടുണ്ട്. ഇവിടെ നമ്മുടെ കമ്മ്യൂണിറ്റിയിൽ ഏകദേശം 150 കുടുംബങ്ങൾ ഉണ്ടെങ്കിലും (around 200 students in Catechism) കേവലം 67 കുടുംബങ്ങൾ മാത്രമാണ് 2019 ൽ church support ആയി 120 യൂറോ തന്നിട്ടുള്ളത്. ഇക്കൊല്ലം ഈ എണ്ണം വീണ്ടും കുറയുകയാണ് ഉണ്ടായിട്ടുള്ളത്. ഇതുവരെ 38 പേരുമാത്രമാണ് 2020 യിലെ സപ്പോർട്ട് തന്നിരിക്കുന്നത്. അതോടൊപ്പം തന്നെ SMA church ൽ നമ്മൾ ഒരു ഭാഗമായിരിക്കുമ്പോൾ മുൻപോട്ടു വരുന്ന ഓരോ വർഷങ്ങളിലും പള്ളിയുടെ ചെലവുകളിൽ നമ്മുടെ ഭാഗവും നൽകേണ്ടതായി വരും എന്നാണ് സൂചനകൾ.
2016 ൽ വടക്കേൽ പിതാവിന്റെ നേതൃത്വത്തിൽ ഇവിടെ നടന്ന പൊതുയോഗത്തിൽ, പ്രതിനിധി യോഗത്തിന്റെ പ്രാധാന്യവും, Cork and Ross ലെ Buckly പിതാവും വടക്കേൽ പിതാവും തമ്മിൽ ഉള്ള ധാരണയുടെ അടിസ്ഥാനത്തിൽ ഇവിടെ വരുന്ന വൈദികരുടെ വേതനത്തിന്റെ ഒരു ഭാഗമായ 1000 യൂറോ വിശ്വാസികളായ നമ്മൾ കൊടുക്കേണ്ടതാണ് എന്നുമുള്ള കാര്യങ്ങൾ പരാമർശിച്ചത് നമ്മൾ എല്ലാവരും ഓർക്കുന്നുണ്ടാകും എന്ന് വിശ്വസിക്കുന്നു.
പറഞ്ഞു വന്ന Church Supportന്റെ കാര്യത്തിൽ 2020ൽ ഗണ്യമായ കുറവ് വന്നതായി കണ്ടപ്പോഴാണ് നമുക്ക് ഫണ്ടില്ലാതെ വി. കുർബാനയും മറ്റു സർവീസുകളും, പ്രധാനമായി വേദപാഠവും മുൻപോട്ടു കൊണ്ടു പോകാൻ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, കൈക്കാരൻമാർ വേദപാഠം പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ ഉൾപ്പെടെ എല്ലാ വിശ്വാസികളും church സപ്പോർട്ട് കൃത്യമായി തരണം എന്നും ഇതിനുവേണ്ടി തീരുമാനം എടുക്കാനായി നവംബർ മാസത്തിലെ പ്രതിനിധി യോഗത്തിന്റെ അജണ്ടയിലേക്കു ഈ നിർദേശം വെക്കാൻ നിർബന്ധിതരായതും. വേദപാഠം SMA സെൻറ്ററിൽ നടക്കുന്നത് ആഴ്ചയിൽ 150 യൂറോ rent നല്കിയിട്ടാണ്. അതോടൊപ്പം ഇൻഷുറൻസ്, medical assistance in case of emergency, children’s retreat, gifts/presents for excellence/attendance, ടീച്ചേർസ് ട്രെയിനിങ്, Guarda vetting, safe guarding training, SMA Church support, അച്ചന്റെ വേതനം എന്നിവ കൂടി കണക്കിലെടുത്താൽ നമുക്ക് മനസിലാക്കാവുന്നതേ ഉള്ളു എന്തുകൊണ്ടാണ് മാസം തോറും 10 യൂറോ നൽകി ഈ കമ്മ്യൂണിറ്റിയെ നിലനിർത്താൻ എല്ലാ വിശ്വാസികളും തയ്യാറാക്കേണ്ടത് എന്ന് .
എന്നാൽ, ALL SACRAMENTAL SERVICES AND SERVICES OF THE CHAPLAIN WILL BE AVAILABLE TO ALL WITHOUT ANY FINANCIAL OBLIGATIONS. ഇക്കാര്യത്തിൽ ചില സംശയങ്ങൾ നമ്മുടെ ഇടയിൽ ഉണ്ടെന്നും ചിലർ അത് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നു എന്നും അറിയുകയുണ്ടായി. അങ്ങനെയുള്ള ദുഷ്പ്രചാരണങ്ങളിൽ വിശ്വസിക്കാതിരിക്കുക.
Chruch സപ്പോർട്ട് തുടങ്ങിയത് മുതൽ കുറച്ചു വിശ്വാസികൾ മാത്രം ആണ് കൃത്യമായി subscription നൽകിവരുന്നത്. തുടർന്നങ്ങോട്ട് മുന്നോട്ടു പോകണമെങ്കിൽ എല്ലാ വിശ്വാസികളും അവരവരുടെ contribution നൽകേണ്ടതിന്റെ ആവശ്യകത ഇവിടെ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു . കോർക്ക് സീറോ മലബാർ സഭക്ക് എവിടെനിന്നും സാമ്പത്തിക സഹായം ലഭിക്കുന്നില്ല . നമ്മുടെ കൂട്ടായ്‌മ തന്നെ ആണ് church സബ്‌സ്‌ക്രിപ്ഷനിലൂടെയും, മാസ്സ് കളക്ഷൻ വഴിയായും ഫണ്ട് കണ്ടെത്തേണ്ടത്. ഈ കൂട്ടായ്‌മ മുന്നോട്ടു കൊണ്ടുപോവേണ്ട ആവശ്യവും ഉത്തരവാദിത്വം മനസ്സിലാക്കിക്കൊണ്ട് നിങ്ങൾ എല്ലാവരും അതിനു തയ്യാറാവേണ്ടതാണ്. പൊതുയോഗം തീരുമാനിച്ചതുപോലെ എല്ലാ മാസത്തിലെ ആദ്യത്തെ കളക്ഷൻ church build അക്കൗന്റിലേക്കാണ് പോകുന്നത് . ബാക്കി വരുന്ന ആഴ്ച്ചകളിലെ കളക്ഷൻ കൊണ്ടും, ഇപ്പോൾ കിട്ടുന്ന കുറച്ചു പേരുടെ subscrption കൊണ്ട് വി. കുർബാനയും അനുബന്ധ സർവീസുകളും നടത്തി കൊണ്ട് പോകാൻ സാധിക്കാത്ത സാഹചര്യം മനസിലാക്കി ആണ് പ്രതിനിധി യോഗം എല്ലാവരും church സപ്പോർട്ട് തരണമെന്ന് തീരുമാനമെടുത്തതും. എല്ലാ വിശ്വാസികളും church support തന്നു തുടങ്ങിയാൽ കഴിഞ്ഞ വർഷം വാങ്ങിയത് പോലെ പ്രത്യേക ഫീസ് ഇനി വേദപാഠം നടത്തിപ്പിനായി വാങ്ങേണ്ടത് ആവശ്യമായി വരികയില്ല.
2020 ഫെബ്രുവരി മുതൽ Fr Sibi Arackal തൻറെ വേതനം നമ്മളിൽ നിന്നും കൈപ്പറ്റുന്നില്ല എന്ന കാര്യം ഈ സാഹചര്യത്തിൽ നിങ്ങളുടെ ശ്രദ്ധയിൽപെടുത്താൻ ആഗ്രഹിക്കുന്നു. ഇപ്പോഴത്തെ ഈ കോവിഡ് സാഹചര്യവും, നമ്മുടെ സാമ്പത്തിക അവസ്ഥയും മനസ്സിലാക്കിക്കൊണ്ട് പ്രതിനിധി യോഗം തീരുമാനിച്ച ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസത്തെ മുഴുവൻ വേതനവും, മെയ് മുതൽ ഇന്നേവരെയുള്ള തീരുമാനിച്ച പകുതി വേതനവും വാങ്ങാതെ Clonakiltyയിൽ നിന്നും ഇവിടെ വന്നു നമ്മുടെ കാര്യങ്ങൾ നടത്തിത്തരുന്ന Fr Sibi Arackalന്റെ നമ്മോടുള്ള കരുതൽ ഇവിടെ എടുത്തു പറയേണ്ടതാണ്. സഭയുടെ ചട്ടക്കൂടിൽ നിന്നുകൊണ്ട് ഈ കൂട്ടായ്മയെ വിശ്വാസത്തിന്റെ വഴിയേ ഒരുമിച്ച് നടത്താൻ Fr. സിബി എടുക്കുന്ന ശ്രമങ്ങളെ കണ്ടില്ലെന്നു നടിക്കാൻ നമ്മുടെ വിശ്വാസി സമൂഹത്തിനാകില്ല.
ആദ്യം പറഞ്ഞ Trust രൂപീകരണത്തെപ്പറ്റി ഒട്ടേറെ ആശങ്കകൾ നിങ്ങൾക്ക് ഉണ്ടെന്നു മനസ്സിലാവുന്നു. നികുതി / വരുമാന ആവശ്യങ്ങൾക്കായി നമ്മുടെ കമ്മ്യൂണിറ്റിയെ ഒരു ചാരിറ്റബിൾ ട്രസ്റ്റായി രജിസ്റ്റർ ചെയ്യേണ്ടത് ഒരു ആവശ്യമായിരുന്നു, മാത്രമല്ല നമ്മുടെ അക്കൗണ്ടന്റും ഓഡിറ്റർമാരും കാലാകാലങ്ങളിൽ ഇത് നിർദ്ദേശിക്കുകയും ചെയ്തു. ഇത് നമ്മുടെ പ്രതിനിധി യോഗത്തിലും ജനറൽ ബോഡി മീറ്റിംഗുകളിലും പലതവണ ചർച്ച ചെയ്യപ്പെടുകയും church ൽ അനൗൺസ് ചെയ്യുകയും ചെയ്തതാണ്. 4/02/2018 ന് നടന്ന ജനറൽ ബോഡി യോഗത്തിൽ ചാരിറ്റി രജിസ്ട്രേഷനായി ശ്രമിക്കാൻ തീരുമാനിക്കുകയും 3 ഓപ്ഷനുകൾ നിർദ്ദേശിക്കുകയും ചെയ്തു; കോർക്ക്, റോസ് രൂപതയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്യുക, ഒരു സ്വതന്ത്ര ട്രസ്റ്റായി രജിസ്റ്റർ ചെയ്യുക, എല്ലാ അയർലൻഡ് സിറോ-മലബാർ ചർച്ചുകൾക്കും കീഴിൽ രജിസ്റ്റർ ചെയ്യുക. ആദ്യ ഓപ്ഷൻ കോർക്ക്, റോസ് രൂപത നിരസിച്ചു, തുടർന്ന് കമ്മിറ്റിയുടെ മുൻഗണന രണ്ടാമത്തെ ഓപ്ഷൻ ആയിരുന്നു. ഇതിനായി 2018 ൽ തന്നെ പ്രധിനിധിയോഗത്തിൽ നിന്ന് ഒരു കമ്മിറ്റി രൂപീകരിച്ചു. നിലവിലെ കൈക്കാരൻമാരും കമ്മിറ്റിയും, 2018 ഇൽ തുടങ്ങിവെച്ച ഈ സംരഭം മുന്നോട്ടു കൊണ്ടുപോകുക മാത്രമാണ് ചെയ്തത്. ഇപ്പോൾ ഉള്ളവർ സ്ഥാനം ഒഴിയുമ്പോൾ പുതുതായി വരുന്ന കൈക്കാരന്മാരും, സെക്രട്ടറിയും, അതാതു സമയത്തെ ചാപ്ലൈനും, നാഷണൽ കോർഡിനേറ്ററും അതാതു സ്ഥാനങ്ങളിൽ വരികയും ചെയും. Trust Deed -നെ സംബന്ധിച്ച ഏതൊരു സംശയവും ‘സീറോ മലബാർ കാത്തലിക്ക് ചർച്ച് ഓഫ് കോർക്ക്‘ ലെ അംഗങ്ങൾക്ക് Deed വായിച്ചു നോക്കി ദുരീകരിക്കാവുന്നതാണ്. ഇതിനായി അച്ചനെ സമീപിക്കാവുന്നതാണ്.
കൂടാതെ എല്ലാ മെംബേർസിനും സീറോ മലബാർ കാത്തലിക്ക് ചർച്ച് ഓഫ് കോർക്ക് ലെ കണക്കുകൾ ഓൺലൈനായി കാണുന്നതിനായി ആത്മസ്ഥിതി കണക്ക് (PARISH MANAGEMENT SYSTEM- PMS) എന്ന വെബ്സൈറ്റ് / സോഫ്റ്റ്‌വെയർ വഴി ലഭ്യമാകുന്ന സംവിധാനം തയ്യാറായി വരുന്നു. എല്ലാ മെമ്പേഴ്സിനും യൂണിക് ആയ അക്കൗണ്ട് വഴി ഈ വെബ്സൈറ്റ് അക്സസ്സ് ചെയ്തു കണക്കും മറ്റു വിവരങ്ങളും നോക്കാവുന്നതാണ്.
നിങ്ങൾ തന്നെ തിരഞ്ഞെടുത്ത പ്രതിനിധികളും ട്രസ്ടിമാരും അടങ്ങുന്ന ഇപ്പോഴത്തെ കമ്മിറ്റി എടുത്ത മേല്പറഞ്ഞ തീരുമാനങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത് നമ്മുടെ കമ്മ്യൂണിറ്റിയുടെ വളർച്ചക്കും നമ്മുടെ കുരുന്നുകളുടെ മതബോധത്തിനും അതുവഴി നാളെയുടെ നല്ല വാഗ്ദാനങ്ങളായി അവർ വളരുന്നതിനും വേണ്ടിയാണെന്ന് നമുക്ക് ഓരോരുത്തർക്കും അറിയാം. അയർലണ്ടിൽ തന്നെ ഏറ്റവും നല്ല വേദപാഠ കൂട്ടായ്മയാണ് നമ്മുടെ കുട്ടികളുടേതെന്നും സംശയമില്ല. ഈയിടെ സോഷ്യൽ മീഡിയ വഴി പ്രതിനിധികളെയും അച്ചനെയും ട്രസ്ടിമാരെയും അസഭ്യം പറയുകയും ചെളി വാരിത്തേക്കാൻ ശ്രമിക്കയും ചെയ്യുന്നവർ ഒന്ന് ഓർക്കുക, നിങ്ങൾക്കായി VOLUNTARY SERVICE ചെയ്യുന്ന, ഇവരെ പറയുന്ന ഓരോ വാക്കും അവരുടെ കുടുംബങ്ങളും കുട്ടികളും കാണുന്നതോടൊപ്പം തന്നെ നിങ്ങളുടെ കുട്ടികളും കാണുന്നുണ്ട്.
അച്ചന്റേയും, കൈക്കാരൻമാരുടെയും, പ്രതിനിധി അംഗങ്ങളുടെയും പേര് വെച്ച് പ്രചരിപ്പിക്കുന്ന തെറ്റായ വാർത്തകളുടെ പുറകിൽ പ്രവർത്തിക്കുന്നവരുടെ ഉദ്ദേശം നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന സീറോ മലബാർ സഭയെ തകർക്കാനും വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനും ആണെന്ന കാര്യം നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നു.
കോവിഡ് പ്രതിസന്ധിയും മറ്റ് അനുബന്ധ സാഹചര്യങ്ങളും കൊണ്ട് ബുദ്ധിമുട്ടുന്ന ഈ സന്ദർഭത്തിൽ, നമ്മിലേക്കും മറ്റുള്ളവരിലേക്കും ദൈവകൃപ ചൊരിയപ്പെടാൻ നമുക്ക് പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ !
(സീറോ മലബാർ കാത്തലിക്ക് ചർച്ച് ഓഫ് കോർക്ക്)
-
13 traditions for keeping an Advent attitude
by OSV News on December 4, 2024 at 5:00 pm
-
Catholic agency ‘will follow’ Lebanon’s displaced ‘wherever they settle’ after ceasefire
by Gina Christian on December 4, 2024 at 3:00 pm
-
Biden’s controversial pardon of son Hunter brings mixed reaction, potential consequences
by Kate Scanlon on December 4, 2024 at 1:00 pm
-
Pope asks the faithful to pray for God’s gift of hope
by Carol Glatz on December 4, 2024 at 12:00 pm
-
Archbishop Sheen’s canonization ‘inevitable’ amid growing devotion, says foundation head
by Gina Christian on December 4, 2024 at 11:00 am
-
Preparations begin for opening Holy Doors at Vatican, Rome basilicas
by Cindy Wooden on December 3, 2024 at 6:30 pm
-
Caritas Georgia head: ‘We are being torn apart’ amid political upheaval, protests
by Gina Christian on December 3, 2024 at 1:00 pm
-
Supreme Court gets set for oral arguments over state’s gender transition ban for minors
by Kate Scanlon on December 3, 2024 at 11:00 am
-
Trump to attend Notre Dame Cathedral’s reopening ceremonies
by Gina Christian and Kate Scanlon on December 3, 2024 at 3:26 am
-
Notre Dame shines bright as French president visits days before the ‘grande réouverture’
by Caroline de Sury on December 2, 2024 at 10:00 pm