കോർക്ക് സീറോ-മലബാർ സഭാംഗങ്ങളായ സിറിയക് – ജെസ്സി ദമ്പതികളുടെ മകൾ സിയയും തൃശൂർ മണ്ണുത്തി ഇടവക അഗമായ വർഗീസ് – ജാൻസി ദമ്പതികളുടെ മകൻ വിമലും തമ്മിൽ 2021ഏപ്രിൽ 10നു സെന്റ്. ആന്റണി കത്തോലിക്ക ചർച്ച്, മണ്ണുത്തിയിൽ വച്ച് ഫാ. ഫ്രാൻസിസ് ജോർജ് നീലംകാവിൽ, ഫാ. ജോയിച്ചൻ പറഞ്ഞാട്ട്, ഫാ.ജോൺസൺ ചാലിശ്ശേരി, ഫാ. പോൾ പയ്യപ്പിള്ളി, ഫാ. ജേക്കബ് മഠത്തിൽപറമ്പിൽ, ഫാ. ഡേവിഡ് കണ്ണമ്പുഴ എന്നിവരുടെ കാർമ്മികത്വത്തിൽ വിവാഹിതരായി. വിമൽ ഡബ്ലിനിൽ ഫിസിയോതെറാപ്പിസ്റ്റായും സിയ കോർക്കിൽ എൻജിനീയറായും ജോലി ചെയുന്നു. സിയ വേദപാഠ അധ്യാപിക കൂടി ആയിരുന്നു. സിയയുടെ പിതാവ് സിറിയക്, കോർക്ക് സീറോ-മലബാർ സഭയിൽ മുൻകാലങ്ങളിൽ കൈക്കാരനായും, പി. ആർ. ഓ ആയും സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ്. നവ വധൂവരന്മാരെ അനുമോദിക്കുന്നതോടൊപ്പം, അവരുടെ മുമ്പോട്ടുള്ള ജീവിതത്തിൽ എല്ലാവിധ ദൈവാനുഗ്രഹവും ലഭ്യമാകട്ടെ എന്നു പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ആശംസകളോടെ,

(Syro-Malabar Catholic Church of Cork)

LATEST NEWS
VIEW ALL NEWS