കോർക്ക് സീറോ മലബാർ ചർച്ചിൻറെ പുതിയ അൽമായ നേതൃത്വം ചുമതല ഏറ്റെടുത്തു. എല്ലാ കുടുംബ കൂട്ടായ്മകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, മാർച്ച് 21ന് ചാപ്ലിൻ ഫാദർ സിബി അറക്കലിൻറെ  അധ്യക്ഷതയിൽ സൂംമിൽ ഒന്നിച്ചു കൂടുകയും കൈക്കാരൻമാരായി സോണി ജോസഫ്, ഡിനോ ജോർജ് , ഷിൻറ്റോ ജോസ് എന്നിവരെയും, സെക്രട്ടറിയായി ടെസ്സി മാത്യുവിനേയും, പി. ആർ. ഒ. ആയി സോളി സാബു, മെൽവിൻ മാത്യു, ചർച്ച് പ്രതിനിധികളായി ഷേർളി റോബിൻ, ജോസ്‌ലിൻ ജോസ് എന്നിവരെയും തിരഞ്ഞെടുത്തു.

പുതിയ കൈക്കാരൻമാരായി തിരഞ്ഞെടുക്കപ്പെട്ടവർ മാർച്ച് 28 ഞായറാഴ്ച, ഫാദർ സിബി അറക്കലിൻറെയും, മറ്റ് അംഗങ്ങളുടെയും സാന്നിധ്യത്തിൽ സൂം മീറ്റിങ്ങിലൂടെ സത്യപ്രതിജ്ഞ ചെയ്ത്‌ അടുത്ത രണ്ടു വർഷത്തേക്കുള്ള ചുമതല ഏറ്റെടുത്തു.

കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ എല്ലാ കുടുംബ കൂട്ടായ്മകളും വിർച്വൽ പ്ലാറ്റ്‌ഫോം വഴിയാണ് തങ്ങളുടെ പ്രതിനിധികളെ  തിരഞ്ഞെടുത്തത്. മുഴുവൻ സഭാംഗങ്ങൾക്കും പങ്കെടുക്കാൻ സാധിക്കുന്ന വിധത്തിലാണ് പ്രസ്തുത തെരഞ്ഞടുപ്പ് ക്രമീകരിച്ചത്.

സൂം മീറ്റിലൂടെ നടത്തപ്പെട്ട പുതിയ നേതൃത്വത്തിൻറെ പ്രതിനിധിയോഗത്തിൽ,  കോർക്ക് സീറോ മലബാർ ചർച്ചിൻറെ പഴയ ഭാരവാഹികളുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾക്ക് ഫാദർ സിബി നന്ദി പറയുകയും, കൂടുതൽ ആത്മീകവും ഭൗതികവുമായ വളർച്ച നേടാൻ എല്ലാവരും ഇനിയും ഒറ്റക്കെട്ടായി പ്രയത്നിക്കണമെന്ന്‌ ആഹ്വാനം ചെയ്യുകയും ചെയ്തു.
 
സോളി സാബു & മെൽവിൻ മാത്യു (പി.ആർ.ഒ.)
LATEST NEWS
VIEW ALL NEWS