കോർക്ക് സീറോമലബാർ സഭയുടെ തിരുപ്പിറവി ആഘോഷങ്ങൾ ഡിസംബർ 24ന് 4 മണിക്ക് ആഘോഷമായ വി. കുർബാനയോടെ ആരംഭിച്ചു. ഇപ്പോൾ നിലനിൽകുന്ന കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ടിരുന്നു വി. കുർബാനയുടെ സഞ്ജീകരണങ്ങൾ. ക്രിസ്തുമസ്സിന്റെ ആത്മീയ ഒരുക്കത്തിനായുള്ള വി. കുമ്പസാരം ഡിസംബർ 19 ഞായറാഴ്ച രണ്ടു വൈദികരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. ലോകരക്ഷകന്റെ ജനനം അനുസ്മരിച്ചു കൊണ്ട് ഡിസംബർ 24ന് നടന്ന വി.കുർബാനയിൽ ധാരാളം വിശ്വാസികൾ പങ്കെടുത്തു. പ്രസംഗമധ്യേ ഫാ. ജിൽസൺ എല്ലാ കുടുംബങ്ങൾക്കും ശാന്തിയും സമാധാനവും ആശംസിച്ചു.

വി. കുർബാനയെ തുടർന്ന് യുവജനങ്ങളുടെ നേതൃത്വത്തിൽ ദേവാലയത്തിനു പുറത്തു വച്ച് സാന്താക്ലോസുമൊത്തുള്ള കരോൾ ഗാനങ്ങളും കേക്ക് വിതരണവും നടത്തപ്പെട്ടു. ക്രിസ്മസ് ദിനാഘോഷങ്ങളുടെ ഭാഗമായി കോർക്ക് സീറോ മലബാർ സഭാംഗങ്ങൾക്കായി പുൽക്കൂട് മത്സരവും ക്രിസ്മസ് കരോൾ ഗാന മത്സരവും, കൂടാതെ catechism കുട്ടികൾകായി teachersൻറെ മേൽനോട്ടത്തിൽ ബൈബിൾ ക്വിസ് മത്സരവും നടത്തുകയുണ്ടായി.

(SMCC Cork)

LATEST NEWS
VIEW ALL NEWS